നാഷനല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍ ഗവേഷണത്തിന് അവസരം

ഇന്ത്യന്‍ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍ ഗവേഷണത്തിന് അവസരം.
കേന്ദ്ര സര്‍ക്കാരിന്റെ വിവരസാങ്കേതികവിദ്യ-വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഗവേഷണ ഫെലോഷിപ്പുകള്‍, മോണോഗ്രാഫ്‌സ്, ഓഡിയോ വിഷ്വല്‍ ഹിസ്റ്ററി പ്രോജക്ട് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലേക്കാണ് പ്രവേശനം.
ബിരുദം/ തത്തുല്യ യോഗ്യത നേടിയിരിക്കണം. റിസര്‍ച്ച് സ്‌കോളര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, സിനിമാ മേഖലയില്‍ ഗൗരവബുദ്ധിയോടെ പഠനം നടത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
കുറഞ്ഞത് 21 വയസ്സുണ്ടായിരിക്കണം. റിസര്‍ച്ച് മെത്തഡോളജി അറിവ് അഭികാമ്യം. അപേക്ഷയോടൊപ്പം നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള മൂന്നു ലേഖനങ്ങള്‍/ ഉപന്യാസങ്ങളുടെ കോപ്പി അപേക്ഷയ്‌ക്കൊപ്പം അയക്കണം.
പ്രോജക്ട് പ്രപ്പോസലുകള്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കണം. മറ്റു ഭാഷകളില്‍ പ്രോജക്ട് പ്രപ്പോസല്‍ തയ്യാറാക്കുന്നപക്ഷം അതിന്റെ പരിഭാഷ ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കിയതും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
അവസാന തിയ്യതി:
ജൂലൈ 30

ദ ഡയറക്ടര്‍,
നാഷനല്‍ ഫിലിം
ആര്‍ക്കൈവ്‌സ്
ഓഫ് ഇന്ത്യ,
ലോ കോളജ് റോഡ്,
പൂനെ, 410 004
വേേു://ംംം.ിളമശ.ഴീ്.ശി
Next Story

RELATED STORIES

Share it