ernakulam local

നാഷണല്‍ ഹൈവേ സൗന്ദര്യവല്‍കരണം ; നഗരത്തിലെ മീഡിയനുകളിലെ പരസ്യങ്ങള്‍ നീക്കം ചെയ്യും



കൊച്ചി: വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള നാഷണല്‍ ഹൈവേ സൗന്ദര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട്് പുതിയ നെറ്റ് റെയിലിങുകള്‍ സ്ഥാപിക്കാന്‍ തീരുമാനം.നേരത്തെ പോലിസ് ഇവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളില്‍  സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് പുതിയതായി ഡിസൈന്‍ ചെയ്ത പരസ്യം ഇല്ലാത്ത നെറ്റ് റെയിലിങ്ങുകള്‍ സ്ഥാപിക്കാന്‍ നാഷ്ണല്‍ ഹൈവേയുടെ പ്രോജക്ട് ഡയറക്ടര്‍ എല്‍ എസ് രാജ്പുരോഹിതിന്റെ നേതൃത്വത്തിലുള്ള നാഷ്ണല്‍ ഹൈവെ അതോറിറ്റി സംഘം, പോലിസ് പ്രതിനിധികള്‍, കൊച്ചി ബൈപാസ് ബ്യൂടിഫിക്കേഷന്‍ സൊസൈറ്റി പ്രധിനിധികള്‍ എന്നിവരുമായി കൊച്ചി മേയറും, പി ടി തോമസ് എംഎല്‍എ യും ജനപ്രധിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനിച്ചത്. പോലിസ് അടയാളപ്പെടുത്തുന്ന ഭാഗങ്ങളില്‍ ചെടികളുടേയും മറ്റും സൗന്ദര്യം മറയ്ക്കാത്ത രീതിയിലുള്ള നെറ്റ് റെയിലിങ്ങുകളാണ് സ്ഥാപിക്കുന്നത്. നിലവില്‍ പോലിസ് സ്ഥാപിച്ച ബാരിക്കേഡുകല്‍ നീക്കി ആയിരിക്കും പുതിയ നെറ്റ് റെയിലിങ്ങുകള്‍ സ്ഥാപിക്കുക. നാഷ്ണല്‍ ഹൈവെ അതോറിറ്റിയും കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനും ഏര്‍പ്പെട്ട കരാര്‍ അഞ്ചു വര്‍ഷം കൂടി നല്‍കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കുന്നതിന് തീരുമാനമായി. ഈ വ്യാപ്തിയിലുള്ള നാഷണല്‍ ഹൈവെയുടെ സര്‍വീസ് റോഡുകളില്‍ ഉള്ള കൈയ്യേറ്റങ്ങളും പാര്‍ക്കിംങ്ങും സംബന്ധിച്ച് മേയറുടേയും പി ടി തോമസ് എംഎല്‍എയുടേയും പോലിസിന്റേയും നേതൃത്വത്തിലുള്ള സംഘം 22,23  തിയതികളില്‍ നടത്തുതിനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it