Flash News

നാഷണല്‍ ഹെറാള്‍ഡ് കേസ് : സോണിയയും രാഹുലും വിചാരണ നേരിടണം, നേരിട്ട് ഹാജരാകേണ്ട

നാഷണല്‍ ഹെറാള്‍ഡ് കേസ് : സോണിയയും രാഹുലും വിചാരണ നേരിടണം, നേരിട്ട് ഹാജരാകേണ്ട
X
sonia-gandhi-rahul-gandhi-pti_650x400_61450525953

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിചാരണ നേരിടണമെന്ന്് സുപ്രീംകോടതി. സോണിയയും രാഹുലും ഉള്‍പ്പടെയുള്ള അഞ്ച് കോണ്‍ഗ്രസ് നേതാക്കളോട് വിചാരണ നേരിടാന്‍ ആവശ്യപ്പെട്ട ഡല്‍ഹി ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ന്യായമൊന്നുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നിര്‍ദേശം.
അതേസമയം നേതാക്കള്‍ നേരിട്ട് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.[related]തങ്ങള്‍ നേരിട്ടു ഹാജരായാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന ഇവരുടെ വാദം അംഗീകരിച്ചാണ് നടപടി. തങ്ങള്‍ക്കെതിരായ ക്രിമിനല്‍ നിയമനടപടി റ്ദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും ഇക്കാര്യം അനുവദിക്കാന്‍ കോടതി തയ്യാറായില്ല. പരാതിക്കാര്‍ക്ക്്് വിചാരണക്കോടതി മുമ്പാകെ യോട് തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാമെന്ന്് സുപ്രീംകോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it