thrissur local

നാശനഷ്ടങ്ങളുടെ മറവില്‍ സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നെന്ന്

ചാവക്കാട്: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തീരദേശ മേഖലയിലുണ്ടായി കനത്ത നാശനഷ്ടങ്ങളുടെ മറവില്‍ സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കാന്‍ ഒരു സംഘം ശ്രമിക്കുന്നതായി ആരോപണം.
കടപ്പുറം അഴിമുഖത്ത് ആഴ്ചകള്‍ക്ക് മുമ്പ് ഭാഗികമായി തകര്‍ന്ന ഫൈബര്‍ വള്ളം കഴിഞ്ഞ ദിവസമുണ്ടായ കടല്‍ക്ഷേഭത്തിലാണ് തകര്‍ന്നതാണെന്നും ഫൈബര്‍ വഞ്ചിയിലെ വലയും എഞ്ചിനും നഷ്ടപ്പെട്ടെന്നും പറഞ്ഞാണ് സര്‍ക്കാര്‍ ഫണ്ട് അടിച്ചുമാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത കടല്‍ക്ഷോഭത്തിലാണ് ഫൈബര്‍ വഞ്ചി തകര്‍ന്നതെന്ന് മേഖലയിലെ മാധ്യമ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് സംഭവം വാര്‍ത്തയാക്കിയതത്രേ. ഈ വഞ്ചി ആഴ്ചകള്‍ക്ക് മുമ്പ് ഭാഗികമായി തകര്‍ന്ന് ഇവിടെ കടലോരത്ത് കിടന്നിരുന്നത് കണ്ടവരുണ്ട്. വഞ്ചിയിലുണ്ടായിരുന്ന എഞ്ചിന്‍ ഉടമ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. ഇതിനിടയിലാണ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മേഖലയില്‍ കഴിഞ്ഞ ദിവസം അതിഭീകരമായ കടലേറ്റം അനുഭവപ്പെട്ടത്. ഇതോടെ ഈ ഫൈബര്‍ തകര്‍ന്നത് ഈ കടല്‍ക്ഷേഭത്തിലാണെന്ന് പ്രചാരണം നടത്തുകയായിരുന്നുവത്രേ.
അതേസമയം പിറ്റേ ദിവസം മല്‍സ്യബന്ധനത്തിനു പോകുന്നതിന് വഞ്ചിയും വലയും എഞ്ചിനും കടയില്‍ വച്ചിരിക്കുകയായിരുന്നുവെന്നാണ് ഉടമ പറയുന്നത്.
Next Story

RELATED STORIES

Share it