Kollam Local

നാശനഷ്ടം ഉയരുന്നു: 26 കോടിയുടെ നഷ്ടം

കൊല്ലം:പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ നാശനഷ്ടത്തിന്റെ  തോത് ഉയരുന്നു. ഇന്നലെ വരെ വിവിധ മേഖലകളിലായി 26 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. കാര്‍ഷിക മേഖലയില്‍ മാത്രം 10,09,95,490 രൂപയാണ് ഇതുവരെയുള്ള നഷ്ടം. 481.96 ഹെക്ടറിലെ കൃഷി നശിച്ചു.  മല്‍സ്യബന്ധനം 2,9 5,8 3,5 00, വനം 1,15,00 ,000 വൈദ്യുതി 49,00,000, വീടുകള്‍31,55,750, ദേശീ യ പാത 21,0 0,0 00 മൃഗസംരക്ഷ ണം 2,36,000,  കിണര്‍ 32,100, പൊതുമരാമത്ത് കെട്ടിട വിഭാഗം15,000, കാലിത്തൊഴുത്ത് 4000 എന്നിങ്ങനെയാണ് വിവിധ മേഖലകളില്‍ കണക്കാക്കിയിട്ടുള്ള നഷ്ടം. ഇതിന് പുറമെ പുനലൂര്‍ റിബാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ തോട്ടത്തില്‍ റബര്‍ മരങ്ങളും മറ്റു വൃക്ഷങ്ങളും നശിച്ച് 10 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപോര്‍ട്ടുണ്ട്. അതേ സമയം പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ജില്ലയിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍ കടകളിലൂടെ ഗുണനിലവാരമില്ലാ ത്ത് അരിയാണ് വിതരണം ചെയ്തതെന്ന ആരോപണത്തിനെതിരേ അധികൃതര്‍ രംഗത്തെത്തി. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ജില്ലയിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍ കടകളിലൂടെ ഗുണനിലവാരമുള്ള അരിയാണ് സൗജന്യമായി വിതരണം ചെയ്യുന്നതെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. റേഷന്‍ വിതരണം സംബന്ധിച്ച് യാതൊരു പരാതിക്കും ഇടം നല്‍കരുതെന്ന് എല്ലാ ലൈസന്‍സികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റേഷന്‍ കടകളില്‍ സ്‌റ്റോക്കുള്ള അരി ഗുണനിലവാരമുള്ളതാണെന്ന് പരിശോധനകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ സപ്ലൈഓഫിസര്‍, കൊല്ലം കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ തീരദേശത്തെ റേഷന്‍ കടകളില്‍ ഗുണനിലവാര പരിശോധന നടത്തുന്നുണ്ട്. വിവിധ റേഷന്‍ കടകളില്‍നിന്നുള്ള അരി സാമ്പിളുകള്‍ ജില്ലാ കലക്ടര്‍ ഡോ.എസ് കാര്‍ത്തികേയന്‍ നിശ്ചിത ഇടവേളകളില്‍ പരിശോധിക്കുകയും ചെയ്യുന്നു. ഒരു മല്‍സ്യത്തൊഴിലാളി കുടുംബത്തിന് 15 കിലോഗ്രാം അരിയാണ് നല്‍കുന്നത്. മല്‍സ്യഫെഡ് ക്ഷേമനിധി കാര്‍ഡും റേഷന്‍ കാര്‍ഡുമായി എത്തുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി വരികയാണ്.
Next Story

RELATED STORIES

Share it