Idukki local

നാവില്‍ ശൂലം കുത്തി പണപ്പിരിവ് നടത്തിയ തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍



കട്ടപ്പന: നാവില്‍ ശൂലം കുത്തി പണപ്പിരിവ് നടത്തിയ തമിഴ്‌നാട് സ്വദേശിനികളായ രണ്ടുപേരെ കട്ടപ്പന വനിതാ പോലിസ് പിടികൂടി. തമിഴ്‌നാട് തേനി സ്വേദശികളായ അമൃത (35), മുനിയമ്മ (39) എന്നിവരാണ് പിടിയിലായത്. ശൂലത്തിന്റെ മാതൃക ഉണ്ടാക്കി നാക്കില്‍ കുത്തിയെന്ന് മറ്റുള്ളവര്‍ക്ക് തോന്നത്തക്ക രീതിയില്‍ കമ്പിവളച്ച് വായില്‍ ഘടിപ്പിച്ച് കവിളില്‍ സിന്തൂരം പൂശിയാണ് തട്ടിപ്പ് നടത്തിയത്. കൈയിലെ പാത്രത്തില്‍ വിഗ്രഹങ്ങളും പിടിച്ചിരുന്നു. ആളുകളെ ഭയപ്പെടുത്തിയായിരുന്നു പണപ്പിരിവ്. കട്ടപ്പന പുതിയ ബസ് സ്റ്റാന്റില്‍  ഒരു വ്യാപാരി ഒരു രൂപ തുട്ട് നല്‍കിയതില്‍ കുപിതരായ ഇവര്‍ വ്യാപാരിയെ ചീത്ത പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ബഹളം കേട്ട് സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് വനിതാ സെല്ലില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വനിതാ എസ്‌ഐ കെ ജെ ജോഷിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സംഘം പിടികൂടുകയായിരുന്നു. മുനിയമ്മയാണ് ശുലം കുത്തിയതെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അഭിനയിക്കുന്നത്. ഈ സമയം അമൃത പണം പിരിക്കും. ഇതായിരുന്നു ഇവരുടെ രീതി. 1250 രൂപ ഇവരുടെ പാത്രത്തിലുണ്ടായിരുന്നു. സമാന രീതിയില്‍ ഇവര്‍ കഴിഞ്ഞ ദിവസം ഇവര്‍ കുമളിയിലും പരിസരത്തും പണ പിരിവ് നടത്തിയിരുന്നു. തേനിയില്‍ നിന്ന് രാവിലെ ബസില്‍ കട്ടപ്പനയിലെത്തി പണപ്പിരിവ് നടത്തി വൈകീട്ടോടെ തിരിച്ചു പോവുകാണു പതിവ്. സിപിഒമാരായ ആര്‍ ബൈജു, സിഎസ് അനുഷ്‌ക, മിനിക്കുട്ടി രാജപ്പന്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
Next Story

RELATED STORIES

Share it