kannur local

നാവിഗേഷന്‍ ടെസ്റ്റിനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം

മട്ടന്നൂര്‍: വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ട പ്രധാന ടെസ്റ്റുകളില്‍ ഒന്നായ നാവിഗേഷന്‍ ടെസ്റ്റിന് കണ്ണുര്‍ വിമാനത്താവളം ഒരുങ്ങി. ജനുവരി അവസാനവാരത്തിന് മുമ്പ് നാവിഗേഷന്‍ ടെസ്റ്റ് നടത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തത്വത്തില്‍ തിരുമാനിച്ചതായാണു വിവരം. നാവിഗേഷന്‍ ടെസ്റ്റിനു ശേഷം മാത്രമേ വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് അതോറ്റി അംഗീകാരം നല്‍കുകയുള്ളൂ. ടെസ്റ്റ് ദിവസത്തില്‍ എയര്‍പോര്‍ട്ട് അതോറ്റിയുടെ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുക. റണ്‍വേയില്‍ ഇറക്കാതെ ആകാശത്ത് വട്ടമിട്ട് പറന്നാണ് പരിശോധന നടത്തുക. പദ്ധതി പ്രദേശത്ത് സ്ഥാപിച്ച് ദിശയും ദൂരവും അളക്കാനുള്ള ഉപകരണത്തിന്റെ പ്രവര്‍ത്തനവും പരിശോധിക്കും. ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ചാണ് ഇത് സ്ഥാപിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരാണ് വിമാനം പറത്തുക. വിമാനക്കള്‍ക്ക് തടസ്സമുണ്ടാക്കുന്ന കെട്ടിടങ്ങള്‍ സംബന്ധിച്ചു പരിശോധന നടത്തും. പരിശോധന നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ വ്യോമയാന വകുപ്പില്‍ നിന്നുള്ള ലൈസന്‍സുകള്‍ക്കും വേഗത വര്‍ധിക്കും. നാവിഗേഷന്‍ നടപടികള്‍ ഇതിനകം തന്നെ കിയാല്‍ പൂര്‍ത്തീകരിച്ചു. റണ്‍വേയില്‍ വിമാന ഇറക്കാനുള്ള പരീക്ഷണ പറക്കല്‍ ഒരു വര്‍ഷം മുമ്പ് പദ്ധതി പ്രദേശത്ത് നടത്തിയിരുന്നു. ജനുവരി അവസാനത്തോടെ വിമാനത്താവളം പുര്‍ണ സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
Next Story

RELATED STORIES

Share it