Flash News

നാവികസേനാ കേഡറ്റ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

നാവികസേനാ കേഡറ്റ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍
X


കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ നാവികസേനാ കേഡറ്റ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലപ്പുറം തിരൂര്‍ കാനല്ലൂരിലെ പുത്രക്കാട്ട് ഹൗസില്‍ റിട്ട. നാവികസേന ഉദ്യോഗസ്ഥന്‍ ഗൂഡപ്പയുടേയും തിരൂരിലെ പുഷ്പലതയുടേയും മകന്‍ സൂരജ്(25) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും  അക്കാദമി അധികൃതര്‍ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് സൂരജിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇന്നലെ വൈകീട്ടോടെ വീണ് പരിക്കേറ്റു എന്നു പറഞ്ഞ് അധികൃതര്‍ മെഡിക്കല്‍ കോളജിലെത്തിച്ചതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് പുലര്‍ച്ചെ സൂരജ് മരിച്ചു. സൂരജ് കൊലചെയ്യപ്പെട്ടതാണെന്ന് സഹോദരന്‍ സനോജ് ആരോപിച്ചു.
നേവിയില്‍ സെയിലര്‍ പോസ്റ്റില്‍ 2010 ലാണ് സൂരജ് ജോലിയില്‍ ചേര്‍ന്നത്. അതിനുശേഷമാണ് പരീക്ഷയെഴുതി ഓഫീസര്‍ പോസ്റ്റില്‍ പ്രവേശിച്ചത്. 2013 ല്‍ പരിശീലനത്തിനായി ഏഴിമല നാവിക അക്കാദമിയില്‍ വന്നതുമുതല്‍ ചതിയിലൂടെ ഓഫീസര്‍ സെലക്ഷന്‍ നേടിയെന്നാരോപിച്ച് അധികൃതര്‍ പീഡിപ്പിക്കാറുണ്ടെന്ന് സഹോദരന്‍ പറയുന്നു. രണ്ടാം സെമസ്റ്റര്‍ പരിശീലനത്തിനിടെ ആരോപണങ്ങള്‍ ഉന്നയിച്ച് പിരിച്ചുവിട്ടെങ്കിലും സൂരജ് നാവികസേന അധികൃതര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും സൂരജിന് അനുകൂലമായി ഹൈക്കോടതി വിധി വരികയും ചെയ്തു. ഇതിനു പിന്നാലെ അധികൃതര്‍ സൂരജിനെ ഭീഷണിപ്പെടുത്തിയെന്നും സഹോദരന്‍ പറയുന്നു. തിരിച്ച് അക്കാദമിയില്‍ പരിശീലനത്തിന് എത്തിയതുമുതല്‍ അധികൃതര്‍ നിരന്തരമായി പീഡിപ്പിക്കാറുള്ളതായി സൂരജ് വീട്ടുകാരോട് പറയാറുണ്ടായിരുന്നു.

[related]
Next Story

RELATED STORIES

Share it