palakkad local

നാളെ വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ട് സമരം

പാലക്കാട്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിച്ച് ജനജീവിതം ദുരിതത്തിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെയും നികുതി പിന്‍വലിച്ച് ആശ്വാസനടപടി സ്വീകരിക്കാത്ത  സംസ്ഥാന സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ച് എസ്്്ഡിപിഐയുടെ നേതൃത്വത്തില്‍ ഇന്ന് നിരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സമരം നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
നാളെ രാവിലെ 9.30മുതല്‍ 9.40വരെ പ്രതിഷേധ സൂചകമായി വാഹനങ്ങള്‍ നിരത്തിയില്‍ നിര്‍ത്തിയിടും. ജില്ലയില്‍ തിരഞ്ഞെടുത്ത 12കേന്ദ്രങ്ങളിലാണ് സമരം സംഘടിപ്പിക്കുക. പാലക്കാട് നഗരത്തില്‍ മേഴ്‌സികോളജ് ജങ്ഷന്‍, സുല്‍ത്താന്‍പേട്ട ജങ്ഷന്‍ എന്നിവിടങ്ങളിലാണ് സമരം. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് ജില്ലയിലും സമരം സംഘടിപ്പിച്ചിട്ടുള്ളത്. തൊഴിലില്ലായ്മയും കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും കാരണം ജനജീവിതം ദുസ്സഹമായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കാനോ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനങ്ങളുടെ മേലുള്ള മൂല്യവര്‍ധിത നികുതി കുറയ്ക്കാനോ തയ്യാറാവുന്നില്ല.
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍അലി, ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസയ്്ന്‍ കൊല്ലങ്കോട്, ജില്ലാ കമ്മിറ്റിയംഗം ഒ എച്ച് ഖലീല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it