kannur local

നാളെ മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കും

കണ്ണൂര്‍: ബാബരി മസ്ജിദ് തകര്‍ത്ത് 25ാം വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി സേട്ട് സാഹിബ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നാളെ മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കും.
കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് രാവിലെ 10നാണ് പരിപാടി. സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.
ആലോചനാ യോഗം സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് പുറവൂര്‍ ഉദ്ഘാടനം ചെയ്തു. അശോകന്‍ കുറ്റിക്കോല്‍ അധ്യക്ഷത വഹിച്ചു. റഹീം തളാപ്പ്, റാഫി കാടാച്ചിറ, വി അബ്ദുല്ല, അലി, കെ വി സലീം സംസാരിച്ചു.
Next Story

RELATED STORIES

Share it