നാളെ കരിദിനമായി ആചരിക്കണം

കൊല്ലം/കോഴിക്കോട്: ഇന്ത്യയുടെ മഹത്തായ മതേതര, ജനാധിപത്യ പാരമ്പര്യത്തിന് തീരാ കളങ്കം വരുത്തിയ വര്‍ഗീയ ഫാഷിസ്റ്റുകളുടെ കിരാതമായ ബാബരി മസ്ജിദ് ആക്രമണത്തിനു കാല്‍നൂറ്റാണ്ടു തികയുന്ന നാളെ കരിദിനമായി ആചരിക്കാനും സുബഹി നമസ്‌കാരത്തിനു ശേഷം എല്ലാ പള്ളികളിലും മസ്ജിദ് പുനര്‍ നിര്‍മാണത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ഥന നടത്താനും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും സെക്രട്ടറി കെ പി മുഹമ്മദും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞും ആഹ്വാനം ചെയ്തു. രാജ്യത്തു വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തി നീതിന്യായ സംവിധാനങ്ങള്‍ വരെ അട്ടിമറിക്കാന്‍ ഗൂഢശ്രമങ്ങള്‍ അരങ്ങേറുമ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു ജീവന്‍ ബലിയര്‍പ്പിച്ച ഒരു സമുദായത്തിന്റെ പിന്‍മുറക്കാര്‍ക്കു ഗൗരവമുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിയണമെന്നു സംഘടനകള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it