palakkad local

നാളെ കടയടപ്പ് സമരം; അടയ്ക്കില്ലെന്ന് ഒരു വിഭാഗം



പാലക്കാട്: അപാകതകള്‍ പരിഹരിക്കാനായില്ലെങ്കില്‍ ജിഎസ്ടി നികുതി സമ്പ്രദായം പിന്‍വലിക്കുക, റോഡ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുക, വാടക-കുടിയാന്‍ നിയമം പാസാക്കുക തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭം നടത്തും. നാളെ ജില്ലയിലെ കടകള്‍ അടച്ചിട്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജിഎസ്ടി നടപ്പാക്കിയിട്ട് മൂന്നുമാസമായിട്ടും അപാകതകള്‍ പരിഹരിക്കാന്‍ ആയിട്ടില്ല. അപാകതകള്‍ പരിഹരിക്കുന്നതുവരെ വാറ്റ് നിയമത്തില്‍ കച്ചവടം ചെയ്യാന്‍ വ്യാപാരികളെ അനുവദിക്കണം. വാടകക്കും ശമ്പളത്തിനും സ്‌ക്രാപ്പിനും ഭക്ഷണ സാധനങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണം. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണമെന്ന നിബന്ധനങ്ങളില്‍ നിന്ന് വ്യാപാരികളെ ഒഴിവാക്കണം. ഇതിന്റെ പേരില്‍ പിഴ ഈടാക്കുന്നതും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതും അവസാനിപ്പിക്കണം. റോഡ് വികസനത്തിന്റെ പേരില്‍ കട ഒഴിപ്പിക്കുമ്പോള്‍ വര്‍ഷങ്ങളായി അവിടെ കച്ചവടം ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. നിലവില്‍ കെട്ടിട ഉടമയ്ക്കു മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുന്നത്്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന അധിക നികുതി പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍, ജില്ലാ ഭാരവാഹികളായ സി വി ജെയിംസ്, എം ശിവദാസ്, എം കെ ജാഫര്‍, സുരേഷ് കണ്ണമ്പ്ര, സക്കറിയ, ഹസ്സന്‍ മുഹമ്മദ് ഹാജി പങ്കെടുത്തു. അതേ സമയം, ജിഎസ്ടിയുടെ പേരില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതും അതിന്റെ പേരില്‍ കടയടപ്പ് സമരം നടത്തുന്നതും പ്രഹസനമാണെന്നും നവംബര്‍ ഒന്നിന് കടയടക്കില്ലെന്നും വ്യപാരി വ്യവസായി ഏകോപന സമിതി ജോബി വി ചുങ്കത്ത് വിഭാഗം നേതാക്കള്‍ അറിയിച്ചു. ജില്ലയില്‍ ബഹുഭൂരിഭാഗ വു ം വ്യാപാരികള്‍ തങ്ങള്‍ക്ക് കീഴിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജോബി വി ചുങ്കത്ത്, ജനറല്‍ സെക്രട്ടറി പി എം എം ഹബീബ്, പി എസ് സിംസ്പണ്‍, ടി കെ ഹെന്‍്‌റി പങ്കെടുത്തു.
Next Story

RELATED STORIES

Share it