Flash News

നാളെ എസ്ഡിപിഐ വിചാരണാ ദിനം



കോഴിക്കോട്: നോട്ടുനിരോധനം ഒരു വര്‍ഷം പിന്നിടുന്ന നവംബര്‍ 8ന് ജില്ലാ തലങ്ങളില്‍ കേന്ദ്ര ഓഫിസുകള്‍ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്താന്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ദേശീയ പ്രസിഡന്റ് എ സഈദ് കോഴിക്കോട് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, എറണാകുളത്തും വൈസ് പ്രസിഡന്റുമാരായ തുളസീധരന്‍ പള്ളിക്കല്‍ ആലപ്പുഴയിലും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി കൊല്ലത്തും ധര്‍ണ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it