Kollam Local

നാളെയുടെ പച്ചപ്പിനായി കൈകോര്‍ത്ത് നാടും നഗരവും



കൊല്ലം: നാളെയുടെ പച്ചപ്പിനായി കൈകോര്‍ത്ത് നാടും നഗരവും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി. പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും മരങ്ങള്‍ വച്ച് പിടിപ്പിച്ച് വിവിധ സംഘടനകളും ക്ലബ്ബുകളും വ്യക്തികളും പരിസ്ഥിതി ദിനാഘോഷത്തില്‍ പങ്കാളികളായി. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നത് നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു. ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച് എസ് എസില്‍ വനം-വന്യജീവി വകുപ്പും ജില്ലാപഞ്ചായത്തും സാക്ഷരതാമിഷനും സംഘടിപ്പിച്ച ജില്ലാതല ദിനാഘോഷം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്തിന്റെ ഗ്രീന്‍ ഓട്ടോ എന്ന നൂതന പരിപാടിയുടെ ഫഌഗ്ഓഫും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും വ്യക്ഷതൈകള്‍ നല്‍കി. എം മുകേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി വിദ്യാനന്ദ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കലക്ടര്‍ ടി മിത്ര, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, കൗണ്‍സിലര്‍ ബി ഷൈലജ, ഡി ഇ ഒ ശ്രീദേവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സോമന്‍, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ അയ്യപ്പന്‍നായര്‍, ഹെഡ്മിസ്ട്രസ് മുംതാസ്ബായി, എ സി എഫ് കോശിജോണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് സംസാരിച്ചു.കൊല്ലം ഉപജില്ലാതല പരിസ്ഥിതിദാനാഘോഷം കൊല്ലൂര്‍വിള ഗവ.എല്‍പിജിഎസ്സില്‍ ഡിവിഷന്‍  കൗണ്‍സിലര്‍ എം സലിം ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ എ കെ സജീര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ സജീവ്, യൂസുഫ് ചേലപ്പള്ളി, കൊല്ലം എഇഒഎം മുഹമ്മദ് സിദ്ധീഖ്, രാജലക്ഷ്മി, എ ഷാനവാസ്,ജോസഫ്, ഉഷാ ബേബി, സുനില്‍, എം സിദ്ധീഖാന്‍, വൈ നിസാറുദ്ദീന്‍, സബീര്‍, കൊല്ലൂര്‍വിള സുനില്‍ഷാ, സുനില്‍കുമാര്‍, ശ്രീകുമാര്‍, മുഹമ്മദ് ഷെഫീക്ക് സംസാരിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കിന് മുന്നില്‍ മരങ്ങള്‍ നട്ടുകൊണ്ട് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പരിസ്ഥിതി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എസ് വിപിനചന്ദ്രന്‍, ചിറ്റുമൂല നാസര്‍, കെ ജി രവി, എന്‍ ജയചന്ദ്രന്‍, ജോര്‍ജ്ജ് ഡി കാട്ടില്‍, എന്‍ കൃഷ്ണവേണി ശര്‍മ്മ സംസാരിച്ചു. ചന്ദനത്തോപ്പ്: കൊല്ലം കോര്‍പറേഷനിലെ ചാത്തിനാംകുളം ഡിവിഷനില്‍ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു. അംബേദ്കര്‍ നഗറിലെ ആയുര്‍വേദ ആശുപത്രി പരിസരത്ത് ഡിവിഷന്‍ കൗണ്‍സിലര്‍ നിസാറും  ഡോ.അഞ്ജുവും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വൈ നിസാര്‍, ഫിറോസ് സദാശിവന്‍, ഷിഹാബ് പങ്കെടുത്തു.ചടയമംഗലം: എസ്ഡിപിഐയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചു. ചടയമംഗലം മണ്ഡലംതല ഉദ്ഘാടനം കീഴുതോണി എല്‍പിഎസില്‍ വൃക്ഷ തൈ നട്ട് മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപിക ചന്ദ്രിക അധ്യക്ഷത വഹിച്ചു. ഷമീര്‍ഷ, നൗഫല്‍, നിഹാസ്,നിസാം  പങ്കെടുത്തു.കൊട്ടിയം: ആഭ്യന്തര കശുവണ്ടി ഉല്‍പാദനത്തില്‍ വന്‍ വര്‍ധനവ് ലക്ഷ്യമിട്ട് കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറികളില്‍ പരിസ്ഥിതി ദിനത്തില്‍ കശുമാവ് കൃഷി. പതിനായിരം തൊഴിലാളികള്‍ ഒരേ സമയം കശുമാവിന്‍ തൈ നട്ട് പരിസ്ഥിതി പ്രതിജ്ഞയെടുത്തു. കൊട്ടിയത്തെ കോര്‍പ്പറേഷന്‍ ഒന്നാം നമ്പര്‍ ഫാക്ടറിയില്‍ തൊഴിലാളികള്‍ക്ക് കശുമാവിന്‍ തൈ വിതരണം ചെയ്തുകൊണ്ട് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കശുമാവ് കൃഷി വികസന ഏജന്‍സി ചെയര്‍മാന്‍  ഇക്ബാല്‍, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മുരളി മടന്തകോട്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മണന്‍, കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ടി എഫ് സേവ്യര്‍, ഭരണസമിതി അംഗങ്ങളായ ജി ബാബു. ഡി സജി, ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.കൊല്ലം: കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് കൊല്ലം മുണ്ടയ്ക്കലുള്ള ഹെഡ് ഓഫിസ് അങ്കണത്തില്‍ 160  തൈകള്‍ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മുരളി മടന്തകോട്  ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ഡയറക്ടര്‍ പാല്‍കുളങ്ങര ഹരിദാസ്, അക്കൗണ്ട്‌സ് ഓഫിസര്‍ കെ ജി വിജയകുമാര്‍ പങ്കെടുത്തു. കിളികൊല്ലൂര്‍: ചാത്തിനാംകുളം പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബ് ആന്റ് ലൈബ്രറിയില്‍ പരിസ്ഥിതി ദിനാഘോഷം പനയം ഗ്രാമപ്പഞ്ചായത്തംഗം ജെ മോഹനന്‍പിള്ള ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ ബിന്‍ഷാദ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല മേഖലാസമിതി കണ്‍വീനര്‍ ആര്‍ രാജീവ്, എസ് ശ്രീനാഥ്, മാഹിന്‍ നിസാര്‍, പ്രേമകുമാരി സംസാരിച്ചു.കരുനാഗപ്പള്ളി: കേരള സംസ്ഥാന ഉപഭോക്തൃ സമിതി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണം പ്രസിഡന്റ് എം മൈതീന്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുന്നേല്‍ രാജേന്ദ്രന്‍, കമറുദ്ദീന്‍ മുസ്്‌ലിയാര്‍, ഷാജഹാന്‍ പണിക്കത്ത്, വര്‍ഗീസ് മാത്യു കണ്ണാടിയില്‍, തെക്കടത്ത് ഷാഹുല്‍ ഹമീദ്, വി കെ രാജേന്ദ്രന്‍, മജീദ് ഖാദിയാര്‍, തോമസ് പുത്തേത്ത്, കാഞ്ഞിയില്‍ അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു.അഞ്ചല്‍: അഞ്ചല്‍ പോലിസ് സ്‌റ്റേഷന്‍ അങ്കണത്തില്‍ വൃക്ഷ തൈ നട്ട് എസ് ഐ പി എ എസ് രാജേഷ് പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ചെയ്തു. അഞ്ചല്‍ വെസ്റ്റ് സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റുകള്‍, എസ്‌ഐ യോഹന്നാന്‍,എഎസ്‌ഐമാരായ നാസര്‍, സന്തോഷ് പങ്കെടുത്തു. പത്തനാപുരം: ഗാന്ധിഭവന്‍ ലൈബ്രറിയുടെ ആഭ്യമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ലൈബ്രറി കൗണ്‍സില്‍ കൊല്ലം ജില്ല എക്‌സിക്യൂട്ടീവ് അംഗം എം ശ്യാം പത്തനാപുരം ഉദ്ഘാടനം ചെയ്തു.  ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, വൈസ് ചെയര്‍മാന്‍ പി എസ് അമല്‍രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി ഭുവനചന്ദ്രന്‍, നടന്‍ ടി പി മാധവന്‍, ലൈബ്രേറിയന്‍ മഞ്ചള്ളൂര്‍ ശ്രീകുമാര്‍ സംസാരിച്ചു.കരുനാഗപ്പള്ളി: താലൂക്ക് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ടൗണ്‍ യുപിജിഎസ്സില്‍ 1001 വൃക്ഷതൈകള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഇ അബ്ദുല്‍റസാഖ് രാജധാനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പുളിമൂട്ടില്‍ ബാബു, പ്രധാനാധ്യാപിക ശോഭ, ശിവകുമാര്‍, ടി കെ സദാശിവന്‍, അയത്തില്‍ നജീബ്, കാട്ടൂര്‍ബഷീര്‍, സുദര്‍ശനന്‍, നാസര്‍ പോച്ചയില്‍, രാജീവ്, സക്കീര്‍ ഹുസൈന്‍, ശ്രീജിത്ത്, അനില്‍കുമാര്‍, അനീസ് ചക്കാലയില്‍, മുനീര്‍ വേലിയില്‍, പ്രകാശ്, അമ്പുവിള ലത്തീഫ്, രാജീവ് ശേഖര്‍, സാബു, സുനില്‍ തോമസ് പങ്കെടുത്തു.അയത്തില്‍: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ വിതരണോദ്ഘാടനം എം നൗഷാദ് നിര്‍വഹിച്ചു. പ്രസിഡന്റ് അയത്തില്‍ അന്‍സര്‍ അധ്യക്ഷത വഹിച്ചു. കൊല്ലം പ്രസാദ്, അലക്‌സ്, ജോണ്‍ വര്‍ഗ്ഗീസ് പുത്തന്‍പുര, ജി ശങ്കര്‍, നാസറുദ്ദീന്‍,—പ്രദീപ്,ഷൈനി, ബിജുരാമചന്ദ്രന്‍, ലക്ഷ്മി, ലൈലാകുമാരി, കമറുദ്ദീന്‍, ആര്‍ ബി നായര്‍, ബിജുരാമചന്ദ്രന്‍, നാഗഭവന്‍ പുരുഷോത്തമന്‍ സംസാരിച്ചു.ശാസ്താംകോട്ട:  കെഎസ്‌യു ശാസ്താംകോട്ട തടാകതീരത്ത് 60 വൃക്ഷതൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം മഹാരാജാസ് കോളജ് മുന്‍ ചെയര്‍മാന്‍ ജിനോജോണ്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനജനറല്‍ സെക്രട്ടറി സുഹൈല്‍ അന്‍സാരി, ഡിസിസി ജനറല്‍ സെക്രട്ടറി വൈ ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീര്‍, പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ദിനേശ് ബാബു, നിഥിന്‍കുമാര്‍, ഹാഷിം, സിയാദ് ഭരണിക്കാവ്,ശരത്, ലോജുലോറന്‍സ്, അയ്യപ്പന്‍, കൃഷ്ണജ,ദേവീ,അനൂപ് അരവിന്ദ്,നിഷാദ്, രാഹുല്‍,അന്‍വര്‍, ബിപിന്‍ സംസാരിച്ചു.ശാസ്താംകോട്ട: ദേശീയ ബാല തരംഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടി വിനായക് പരവൂര്‍ അധ്യക്ഷത വഹിച്ചു. ശ്യം കൃഷ്ണ,രാഹുല്‍, അമല്‍ സൂര്യ, ,ജോണ്‍, മിനിഷാന്‍ നേതൃത്വം നല്‍കി
Next Story

RELATED STORIES

Share it