kozhikode local

നാളെമുതല്‍ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തുണിസഞ്ചി

കോഴിക്കോട്: കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലോകപരിസ്ഥിതി ദിനമായ അഞ്ചു മുതല്‍ തുണിസഞ്ചി ലഭ്യമാകും. സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫ് കേരളയാണ് തുണിസഞ്ചി പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്ലാസ്റ്റിക് ക്യാരിബാഗ് നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ ജനുവരി 26 മുതല്‍ ബാഗ് നിര്‍ത്തലാക്കിയിരുന്നു. ഇതുവഴി ഒരു ദിവസം ഒടു ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉന്മൂലനം ചെയ്യാന്‍ സാധിച്ചിരുന്നു.
നിറവ് വേങ്ങേരിയുമായി സഹകരിച്ചാണ് തുണിസഞ്ചി നിര്‍മാണം. 15 രൂപയാണ് സഞ്ചിക്ക് ഈടാക്കുക. ഈ സഞ്ചികള്‍ ആവശ്യം കഴിഞ്ഞ് അഴുക്കാകാതെ അതത് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തന്നെ തിരിച്ച് നല്‍കാം. പണം തിരികെ കൈപ്പറ്റാനും സാധിക്കും. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടറുടെ ചേംബറില്‍ ഇന്ന് ഉച്ചക്ക് 12ന് നടക്കും. എസ്ഡബ്ല്യുഎകെ ജില്ലാ പ്രസിഡന്റ് വി മുസ്തഫക്ക് കലക്ടര്‍ യു വി ജോസ് തുണിസഞ്ചി നല്‍കിയാണ് ഉദ്ഘാടനം.





Next Story

RELATED STORIES

Share it