Idukki local

നാളിയാനിയില്‍ രാത്രിവിദ്യാലയം ആരംഭിച്ചു

കാഞ്ഞാര്‍: ആദിവാസി മേഖലയായ നാളിയാനിയില്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിറ്റിഎയുടെ നേതൃത്വത്തില്‍ രാത്രിവിദ്യാലയം ആരംഭിച്ചു. വീട്ടിലിരുന്നു പഠിക്കുന്നതിനു സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനാണ് കുട്ടികളുടെ വീടിനടുത്തുതന്നെ പഠനസഹായ കേന്ദ്രങ്ങളായ രാത്രിവിദ്യാലയം ആരംഭിച്ചത്. വൈകീട്ട് ആറു മുതല്‍ 9.30 വരെയാണ് രാത്രിവിദ്യാലയത്തിന്റെ പ്രവര്‍ത്തന സമയം.
കുട്ടികള്‍ക്കുള്ള ലഘുഭക്ഷണം, വെളിച്ചം, സുരക്ഷ മുതലായവ പൊതുസമൂഹം ചെയ്തുകൊടുക്കും. കൂടാതെ ജനമൈത്രി പോലിസ്, എക്‌സൈസ് അധികൃതര്‍  രാത്രിവിദ്യാലയം സന്ദര്‍ശിക്കുകയും ക്ലാസുകള്‍ എടുക്കുകയും ചെയ്യും. രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും മേല്‍നോട്ടത്തിലാണ് രാത്രിവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം.
നാളിയാനിയില്‍ ആരംഭിച്ച രാത്രിവിദ്യാലയത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെംബര്‍ കെ കെ രാഘവന്‍ നിര്‍വഹിച്ചു. സാക്ഷരതാ പ്രേരക് എ എന്‍ രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീബ മുഹമ്മദ്, വി ആര്‍ ഗംഗാധരന്‍, വി വി ഷാജി പ്രസംഗിച്ചു. കഴിഞ്ഞമാസം മേത്തൊട്ടിയില്‍ രാത്രിവിദ്യാലയം പ്രവര്‍ത്തനം തുടങ്ങി. കൂവക്കണ്ടം, കോഴിപ്പിള്ളി, സാമിക്കവല എന്നിവിടങ്ങളിലും രാത്രിവിദ്യാലയം ആരംഭിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it