നാല് വിവാഹം നിരുപാധികമല്ല: ജംഇയ്യത്തുല്‍ ഉലമ

തിരുവനന്തപുരം: ഇസ്‌ലാമില്‍ പുരുഷന് നാല് വിവാഹം അനുവദിക്കപ്പെട്ടത് കര്‍ശനമായ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണെന്നും കെമാല്‍ പാഷ മനസ്സിലാക്കിയതുപോലെ അത് നിരുപാധികമല്ലെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. സ്ത്രീ ഒരേ സമയത്ത് നാല് ഭര്‍ത്താക്കന്മാരെ വേള്‍ക്കാന്‍ പാടില്ല എന്ന ഖുര്‍ആനിന്റെ നിയമവും വ്യക്തമാണ്. തന്നോടൊപ്പം ഒരേസമയം മൂന്ന് ഭര്‍ത്താക്കന്മാരെക്കൂടി തന്റെ ഭാര്യ സ്വീകരിച്ചാല്‍ എന്തായിരിക്കും കുടുംബസ്ഥിതിയെന്ന് ഒരു നിമിഷം കെമാല്‍ പാഷ ആലോചിച്ചാല്‍ ഈ വാദത്തിന്റെ അപകടസ്ഥിതി മനസ്സിലാവും. പുരുഷന് നാല് വിവാഹമാകാമെങ്കില്‍ ഒരേസമയത്ത് സത്രീക്കും നാല് ഭര്‍ത്താക്കന്മാരെ സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന കെമാല്‍ പാഷയുടെ അഭിപ്രായം സല്‍മാന്‍ റുഷ്ദിയുടെയും തസ്‌ലീമാ നസ്‌റിന്റെയും അഭിപ്രായങ്ങളെക്കാള്‍ ക്രൂരമാണെന്നും നേതാക്കള്‍ പറഞ്ഞു.
മതനിയമങ്ങള്‍ വ്യാഖ്യാനിക്കാനും വിധി പ്രഖ്യാപിക്കാനുമുള്ള അവകാശം മതപണ്ഡിതന്മാര്‍ക്ക് മാത്രമാണുള്ളത്. ജഡ്ജിമാര്‍ അവരുടെ പണി നടത്തിയാല്‍ മതി. മതത്തില്‍ നിന്ന് പുറത്തുപോവുന്ന ഈ പ്രസ്താവന പിന്‍വലിച്ച് പശ്ചാത്തപിക്കുകയും മാപ്പുപറയുകയും ചെയ്യുന്നില്ലെങ്കില്‍ കെമാല്‍ പാഷയെ മുസ്‌ലിം സമുദായം ബഹിഷ്‌കരിക്കേണ്ടിവരും എന്ന് ജംഇയ്യത്തുല്‍ ഉലമ മുന്നറിയിപ്പു നല്‍കി.
Next Story

RELATED STORIES

Share it