Flash News

നാല് വര്‍ഷത്തിന് ശേഷം ബലോട്ടലി ഇറ്റലി ടീമില്‍ മടങ്ങിയെത്തി

നാല് വര്‍ഷത്തിന് ശേഷം ബലോട്ടലി ഇറ്റലി ടീമില്‍ മടങ്ങിയെത്തി
X


റോം: നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മരിയോ ബലോട്ടലി ഇറ്റലിയുടെ ദേശീയ ടീമില്‍ മടങ്ങിയെത്തി. സൗദി അറേബ്യ, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകള്‍ക്കെതിരേ നടക്കുന്ന സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ഇറ്റലിയുടെ ടീമിലാണ് ബലോട്ടലിയെ ഉള്‍പ്പെടുത്തിയത്. ഇറ്റലിയുടെ പുതിയ പരിശീലകനായ റോബര്‍ട്ടോ മാന്‍സിനി ബലോട്ടലിയെ തിരികെ ടീമില്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍ മിലാന്‍ എന്നീ ക്ലബുകളില്‍ മാന്‍സിനിക്ക് കീഴില്‍ ബലോട്ടെല്ലി കളിച്ചിട്ടുണ്ട്.2014ലാണ് അവസാനമായി ബലോട്ടലി ഇറ്റലിയുടെ ജഴ്‌സിയില്‍ കളിച്ചത്. പിന്നീട് പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ബലോട്ടലിക്ക് പിന്നീട് ഇപ്പോഴാണ് തിരിച്ചുവരാന്‍ അവസരം ലഭിച്ചത്. ഇറ്റലിക്കായി 33 അന്താരാഷ്ട്ര മല്‍സരം കളിച്ച ബലോട്ടലി 13 ഗോളുകളാണ് നേടിയിട്ടുള്ളത്. ഫ്രഞ്ച് ക്ലബ്ല് നീസിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്തതാണ് ബലോട്ടലിക്ക് വീണ്ടും ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. നീസിനൊപ്പം 65 മല്‍സരങ്ങളില്‍ നിന്ന് 43 ഗോളുകളാണ് ബലോട്ടലി അടിച്ചെടുത്തത്. മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍ മിലാന്‍ എന്നീ ക്ലബുകളില്‍ മാന്‍സിനിക്ക് കീഴില്‍ ബലോട്ടെല്ലി കളിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it