thrissur local

നാല് വര്‍ഷത്തിനിടെ ലൈംഗിക പീഡനത്തിനിരയായത് 736 കുട്ടികള്‍

തൃശൂര്‍: ജില്ലയില്‍ നാല് വര്‍ഷത്തിനിടെ ലൈംഗിക പീഡനത്തിന് ഇരയായത് 736 കുട്ടികളെന്ന് പഠനം.  2013 മുതല്‍ 2017 നവംബര്‍ 14വരെയുള്ള കണക്കാണിത്. പീഡിപ്പിക്കപ്പെട്ടതില്‍ നാലില്‍ മൂന്നും പെണ്‍കുട്ടികളാണ്. ഇതില്‍ തന്നെ 18 വയസിന് താഴെയുള്ള 32 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി. രണ്ടരവയസുമുതലുള്ള പെണ്‍കുട്ടികള്‍ മുതല്‍ പീഡനത്തിനിരയാകുന്നു. വീടിനകത്താണ് കൂടുതല്‍ കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ നടക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അച്ഛന്‍, മുത്തച്ഛന്‍, വല്യച്ചന്‍, അമ്മാവന്‍ തുടങ്ങി  അടുത്ത ബന്ധുക്കള്‍തന്നെ പല കേസുകളിലും പ്രതിയായി വരുന്നു. അയല്‍ വീടുകളില്‍ കളിക്കാന്‍ പോകുന്ന കുട്ടികളും ഉപദ്രവിക്കപ്പെടുന്നുണ്ട്. നിരവധി കേസുകളില്‍ അയല്‍വാസികളും പ്രതികളാണ്. ആശുപത്രികളിലും സ്‌കൂളിലും കളിസ്ഥലത്തും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു. കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്ന വാഹനങ്ങളിലെ െ്രെഡവര്‍മാരും സ്‌കൂളിലെ അധ്യാപകരും ജീവനക്കാരുമടക്കം  പ്രതികളാകുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലയിലെ കൂടുതല്‍ പോസ്‌കോ കേസുകള്‍ കൈകാര്യം ചെയ്തിട്ടുള്ള തൃശൂരിലെ സീനിയര്‍ പബഌക് പ്രോസിക്യൂട്ടര്‍ അഡ്വ. പയസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കുട്ടികള്‍ക്കതിരെയുള്ള പീഡനകേസുകളില്‍ നാലാം ക്ലാസുകാരനടക്കം പ്രതിയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പല കേസുകളിലും 14 വയസുള്ളവരും പ്രതികളാണ്. ജില്ലയിലെ കുട്ടികള്‍ക്കെതിരെയുള്ള പീഡനകേസുകളില്‍ തീര്‍പ്പാക്കിയ 20 കേസുകളില്‍ 19 പേരെ കോടതി ശിക്ഷിച്ചു. പ്രത്യേക പോക്‌സോ കോടതിയുടെ അഭാവംമൂലം കേസുകള്‍ നീണ്ടുപോവുകയാണെന്നും 736 കേസുകളും വാദിച്ച് ശിക്ഷ വിധിക്കുമ്പോള്‍ കുറഞ്ഞത് കൊല്ലവര്‍ഷം 2025 എങ്കിലും ആകുമെന്നും പഠനത്തില്‍ പറയുന്നു. വേഗത്തില്‍ വിചാരണ നടത്തുന്ന എക്‌സ്‌കഌസീവ് പോസ്‌കോ കോടതി തൃശൂരില്‍ വന്നെങ്കില്‍ മാത്രമേ സമയബന്ധിതമായി കേസുകളുടെ വിചാരണ നടത്തി കുറ്റവാളികളെ ശിക്ഷിക്കാന്‍ കഴിയുകയുള്ളൂ. അല്ലെങ്കില്‍ ചെറിയ പ്രായത്തില്‍ പീഡനത്തിനിരയാവുന്ന കുട്ടികള്‍ വലിയ പ്രായത്തിലെത്തുമ്പോഴാണ് വിചാരണ നേരിടേണ്ടി വരിക. ഇത് കുട്ടികളെയും വീട്ടുകാരെയും വലിയ സമ്മര്‍ദ്ദത്തിലാക്കും. വൈകിവരുന്ന വിധി പലപ്പോഴും നീതിനിഷേധമാകും.  ഇതുമുതലെടുത്ത് അക്രമികള്‍ രക്ഷപ്പെടാനും സാധ്യതയുണ്ടെന്നും പഠനം വിലയിരുത്തുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കുട്ടികളും രക്ഷിതാക്കളും പീഡനങ്ങള്‍ ഒളിപ്പിച്ചുവെയ്ക്കാതെ കേസു കൊടുക്കാനും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചുകൊടുക്കാനും ധൈര്യപൂര്‍വം മുന്നോട്ടുവരുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it