World

നാല് ലക്ഷം പേര്‍ ഗൂത്തയില്‍ കുടുങ്ങിക്കിടക്കുന്നതായി യുഎന്‍

ദമസ്‌കസ്: സിറിയയിലെ കിഴക്കന്‍ ഗൂത്തയില്‍ നാല് ലക്ഷത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി യുഎന്‍. സിറിയന്‍ സര്‍ക്കാരും റഷ്യയും സംയുക്തമായി സൈനിക ആക്രമണങ്ങള്‍ നടത്തുന്ന ദമസ്‌കസിന്റെ അതിര്‍ത്തി പട്ടണമാണ് കിഴക്കന്‍ ഗൂത്ത.  ഇവിടെ സൈനിക നടപടികള്‍ പാടില്ലെന്ന് റഷ്യ, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ തമ്മില്‍ ഉടമ്പടിയുണ്ട്. എന്നാല്‍, സിവിലിയന്‍മാര്‍ക്ക് പ്രവിശ്യക്ക് പുറത്തുപോവാന്‍ കഴിയുന്നില്ല.
കഴിഞ്ഞ ഞായറാഴ്ച 30 ആളുകള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.  സ്വാതന്ത്ര്യ സമരം നടത്തുന്ന സായുധ സംഘങ്ങളെ തുരത്താനായി 2013 മുതലാണ് പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സൈന്യം കിഴക്കന്‍ ഗൂത്ത വളഞ്ഞത്. ഇവിടേക്ക് എന്തെങ്കിലും തരത്തിലുള്ള സഹായം എത്തിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്.
പോഷാകാഹാര കുറവിനാലും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവിനാലും നിരവധി കുട്ടികളാണ് മരിക്കുന്നത്. 500ലധികം ആളുകള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കേണ്ടതുണ്ട്.
ഇവിടത്തെ മനുഷ്യരുടെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് യുഎന്‍ റിപോര്‍ട്ട് ചെയ്യുന്നു.
Next Story

RELATED STORIES

Share it