Flash News

നാല് പേരുടെ ദുരൂഹമരണം : ഒന്‍പതുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും

നാല് പേരുടെ ദുരൂഹമരണം : ഒന്‍പതുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും
X


കണ്ണൂര്‍ :  പിണറായിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ ചുരുളഴിക്കാന്‍ അന്വേഷണസംഘം നടപടിയാരംഭിച്ചു. ഇതിന്റെ ഭാഗമായി ഒന്‍പതുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുവാനാണ് നീക്കം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ  ജനുവരി 21ന്  മരിച്ച പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. ഐശ്വര്യയുടെ അമ്മ സൗമ്യയുടെ പിതാവ് വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, മകള്‍ കീര്‍ത്തന (ഒന്നര വയസ്) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മറ്റുള്ളവര്‍. സമാനമായ അസുഖലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ നാലുപേരും ചികില്‍സയെത്തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്ത ശേഷം പെട്ടെന്ന് മരണമടയുകയായിരുന്നു.  ഛര്‍ദ്ദിയും വയറു വേദനയുമായിരുന്നു നാലു പേരുടെയും അസുഖം. മരണത്തില്‍ ദുരൂഹത തോന്നിയ സാഹചര്യത്തില്‍ ഇവരുടെ ബന്ധുവായ വണ്ണത്താന്‍ വീട്ടില്‍ പ്രജീഷിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇവരെ ചികില്‍സിച്ച നാല് ആശുപത്രികളിലേയും ചികിത്സാ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it