Flash News

നാല് കാലുകളുമായി കുഞ്ഞ് ജനിച്ചു; അപൂര്‍വ സംഭവമെന്ന് ശിശുരോഗ വിദഗ്ധന്‍

നാല് കാലുകളുമായി കുഞ്ഞ് ജനിച്ചു; അപൂര്‍വ സംഭവമെന്ന് ശിശുരോഗ വിദഗ്ധന്‍
X


രാജമഹേന്ദ്രവരം: ആന്ധ്രപ്രദേശിലെ ജനറല്‍ ആശുപത്രിയില്‍ നാല് കാലുകളുമായി ആണ്‍കുഞ്ഞ് പിറന്നു.മന്ദപ്പേട്ടയിലെ തപസ്വരം സ്വദേശിനി മണി എന്ന 25കാരിയായ യുവതിക്കാണ് നാല് കാലുകളുമായി കുഞ്ഞ് പിറന്നത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് കാക്കിനാഡയിലുള്ള ജനറല്‍ ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്. നാല് കാലുകളുമായി കുഞ്ഞ് ജനിക്കുന്നത് അപൂര്‍വ സംഭവമാണെന്ന് ശിശുരോഗ വിദ്ഗ്ധന്‍ മണികാലമ്പ പറഞ്ഞു. പത്ത് ലക്ഷത്തില്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍മാത്രമാണ് ഇത്തരത്തില്‍ പിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിനെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് നിരവധി പേരാണ് കുഞ്ഞിനെ കാണാന്‍ ആശുപത്രിയിലെത്തുന്നത്.
Next Story

RELATED STORIES

Share it