നാല് എഫ്.എം റേഡിയോകള്‍ പ്രക്ഷേപണം തുടങ്ങി; ഇനി കേള്‍വിയുടെ മധുരം
BY midhuna mi.ptk6 Nov 2017 6:40 AM GMT
X
midhuna mi.ptk6 Nov 2017 6:40 AM GMT
ദോഹ: ഖത്തര്‍ ആസ്ഥാനമായി നാല് എഫ്.എം റേഡിയോകള്‍ സാംസ്‌കാരിക-കായിക മന്ത്രി ശൈഖ് സ്വലാഹ് ബിന്‍ ഗാനിം അല്‍ അലി ഉദ്ഘാടനം ചെയ്തു. രണ്ട് മലയാളം, രണ്ട് ഹിന്ദി എഫ്.എം റേഡിയോകളാണിവ. ഇതോടെ 98.6 എഫ്.എം, 91.7 എഫ്.എം, 106.3 എഫ്.എം, 89.6 എഫ്.എം എന്നിവ ഔദ്യോഗികമായി പ്രക്ഷേപണം തുടങ്ങി.
വൈവിധ്യമാര്‍ന്ന മലയാളം സംഗീത പരിപാടികളടക്കമുള്ളവ ഇനി 98.6 മലയാളം എഫ്.എം വഴിയും റേഡിയോ സുനോ 91.7 വഴിയും മലയാളി പ്രവാസികളുടെ കാതുകളിലെത്തും.
ഹിന്ദി ഗാനങ്ങളടക്കമുള്ളവയിലൂടെ ഒലിവ് എഫ്.എം 106.3 ജിയോ ബിന്ദാസും എന്‍.ഇ 89.6 എഫ്.എം ഖത്തര്‍ കി ദഡ്കനും മനം കവരും. ദോഹ ആസ്ഥാനമാക്കി ഖത്തറില്‍ നിന്നും പ്രവര്‍ത്തനമാരംഭിക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള പ്രഥമ എഫ്.എം സ്‌റ്റേഷനുകളാണ് ഈ നാല് റേഡിയോ ചാനലുകള്‍. മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള റേഡിയോ എഫ്.എം ചാനലുകളായിരുന്നു വാര്‍ത്തകള്‍ക്കും സംഗീതപരിപാടികള്‍ക്കും മറ്റു ടോക് ഷോകള്‍ക്കുമായി ഇതുവരെ ഖത്തറിലെ പ്രവാസികളുടെ ഏക ആശ്രയം. പ്രവാസികള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള മാധ്യമമാണ് റേഡിയോ. ഉദ്ഘാടന ചടങ്ങില്‍ റേഡിയോ ലൈസന്‍സ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ശൈഖ നജ്‌ല ആല്‍ഥാനി, ഇന്ത്യന്‍ അംബാസഡര്‍ പി. കുമരന്‍, റേഡിയോ ഉടമകളെ പ്രതിനിധീകരിച്ച് ഇബ്രാഹിം സുലൈത്തി, പുതിയ റേഡിയോസ്‌റ്റേഷനുകളെ പ്രതിനിധീകരിച്ച് 98.6 മലയാളം എഫ്.എം വൈസ് ചെയര്‍മാന്‍ കെ.സി.അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT