Sports

നാല് ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് ഒളിംപിക്‌സ് നഷ്ടമാവും

മുംബൈ: ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്കു തിരിച്ചടി. സഹോദരിമാരായ ഗീത ഫോഗട്ട്, ബബി ത ഫോഗട്ട് എന്നിവരടക്കം നാല് ഗുസ്തി താരങ്ങള്‍ക്ക് ഒളിംപിക്‌സ് നഷ്ടമാവും.
ഇതുവരെ ഒളിംപിക്‌സിനു യോഗ്യത നേടിയിട്ടില്ലാത്തതിനാല്‍ തുര്‍ക്കിയില്‍ ഈ മാസം നടക്കാനിരിക്കുന്ന അവസാന യോഗ്യതാ ചാംപ്യന്‍ഷിപ്പിലായിരുന്നു താരങ്ങളുടെ പ്രതീക്ഷ. എന്നാല്‍ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഇവരെ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) വിലക്കുകയായിരുന്നു.
ഗീത, ബബിത എന്നിവരെക്കൂടാതെ പുരുഷ താരങ്ങളായ സുമിത്, രാഹുല്‍ അവാരെ എ ന്നിവരെയും താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തു. നാലു താരങ്ങള്‍ക്കും ഡബ്ല്യുഎഫ്‌ഐ കാരണംകാണിക്കല്‍ നോട്ടീസും നല്‍കി.
മംഗോളിയയില്‍ സമാപിച്ച യോഗ്യതാ ടൂര്‍ണമെന്റിലെ മോശം പെരുമാറ്റത്തെതുടര്‍ന്നാണ് നാലു ഗുസ്തി താരങ്ങള്‍ക്കെതിരേയും നടപടിയെടുത്തതെന്ന് ഡബ്ല്യുഎഫ്‌ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമര്‍ വ്യക്തമാക്കി. വനിതകളുടെ 53 കിഗ്രാം വിഭാഗത്തില്‍ മല്‍സരം മനപ്പൂര്‍വ്വം തോറ്റു കൊടുത്തുവെന്നതാണ് ബബിതയ്‌ക്കെതിരായ ആരോപണം. എന്നാല്‍ പരിക്കില്ലാതിരുന്നിട്ടും പരിക്കുണ്ടെന്നറിയിച്ച് പിന്‍മാറിയതിനെത്തുടര്‍ന്നാണ് ഗീതയ്‌ക്കെതിരായ നടപടി.
പുരുഷന്‍മാരുടെ 125 കിഗ്രാം റെപഷാജ് റൗണ്ടില്‍ ആദ്യത്തേ ത് ജയിച്ച ശേഷം പരിക്കാണെന്നറിയിച്ച് ശേഷിക്കുന്ന രണ്ടു റൗണ്ടുകളില്‍ നിന്നു വിട്ടുനിന്നതാണ് സുമിതിനെതിരായ കു റ്റം. ഈ രണ്ടു റൗണ്ടുകളിലും ജയിച്ചിരുന്നെങ്കില്‍ സുമിത്തിനു ഒളിംപിക്‌സ് യോഗ്യത ലഭിക്കുമായിരുന്നു.
അതേസമയം, ജോര്‍ജിയയില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ഗുസ്തി സംഘത്തിനൊപ്പം ചേരാന്‍ വിസമ്മതിച്ചതാണ് അവാരെയുടെ ഒളിംപിക് പ്രതീക്ഷകള്‍ തകര്‍ത്തത്.
''നാലു താരങ്ങളും അച്ചടക്കലംഘനമാണ് ടൂര്‍ണമെന്റില്‍ നടത്തിയത്. പരിക്കേറ്റെന്നെരിക്കട്ടെ അത് ഔദ്യോഗികമായി അറിയിക്കാതെ സ്വന്തം ഇഷ്ടപ്രകാരം പിന്‍മാറുന്നത് മര്യാദയല്ല. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുന്നതാണ് ഈ താരങ്ങളുടെ നടപടി. അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷനും അടുത്ത ചാംപ്യന്‍ഷിപ്പില്‍ നിന്ന് നാലു പേരെയും വിലക്കിയിട്ടുണ്ട്'' -തോമര്‍ വിശദമാക്കി.
Next Story

RELATED STORIES

Share it