നാലു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മണ്ണഞ്ചേരി/ തുറവൂര്‍: തുറവൂരിലും മാരാരിക്കുളത്തുമായി രണ്ടു വ്യത്യസ്ത അപകടങ്ങളില്‍ നാലു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തുറവൂര്‍ ക്ഷേത്രക്കുളത്തില്‍ രണ്ടു പത്താം ക്ലാസ് വിദ്യാര്‍ഥികളും മാരാരിക്കുളം ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ടു പ്ലസ്ടു വിദ്യാര്‍ഥികളുമാണ് മുങ്ങിമരിച്ചത്.
കാവില്‍ സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി കുത്തിയതോട് ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് വിഷ്ണുഭവനത്തില്‍ മോഹനന്റെ മകന്‍ സഞ്ജയ് (15), പട്ടണക്കാട് ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി കുത്തിയതോട് പഞ്ചായത്ത് 12ാം വാര്‍ഡ് എന്‍സിസി കവലയ്ക്കു സമീപം വാത്തുപറമ്പില്‍ സാബുവിന്റെ മകന്‍ സിബിന്‍ (15) എന്നിവരാണ് തുറവൂര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചത്. സിബിന്‍ പട്ടണക്കാട് കാവില്‍ ഹൈസ്‌കൂളിലെയും സഞ്ജയ് പട്ടണക്കാട് എബിഎസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ഥികളാണ്. ഇന്നലെ 3.30ഓടെയായിരുന്നു അപകടം.
കോട്ടയം മാന്നാനം സെന്റ് എഫ്രയിംസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മാരാരിക്കുളത്ത് മുങ്ങിമരിച്ചത്. അതിരമ്പുഴ മാന്നാകുളത്തു വീട്ടില്‍ എം സി ബാബുവിന്റെ (കോട്ടയം ഐടിഐ അധ്യാപകന്‍) മകന്‍ കെവിന്‍ ബാബു (17), കല്ലറ പെരുന്തുരുത്ത് മാത്യുവിന്റെ മകന്‍ മയൂണ്‍ (17) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടം. മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍. സഞ്ജയിന്റെ മാതാവ് ഗിരിജ. സഹോദരന്‍ വിഷ്ണു. സിബിന്റെ മാതാവ് മേരി. സഹോദരന്‍ ഷിജോ. കല്ലറ സെന്റ് സേവിയേഴ്‌സ് സ്‌കൂള്‍ അധ്യാപിക ആന്‍സിയാണ് കെവിന്റെ മാതാവ്. സഹോദരങ്ങള്‍: ഫെബിന്‍, മെല്‍വിന്‍. ഷിജിയാണ് മയൂണ്‍ ബി മാത്യുവിന്റെ മാതാവ്. സഹോദരന്‍ കിരണ്‍.
Next Story

RELATED STORIES

Share it