നാലു വയസ്സുകാരിയുടെ കൊലപാതകംശിക്ഷ പ്രഖ്യാപിക്കാനിരിക്കെ മുഖ്യപ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ എ ല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി രഞ്ജിത് (32) ആത്മഹത്യക്ക് ശ്രമിച്ചു.
ജാമ്യത്തിലായിരുന്ന പ്രതി വിധിപ്രസ്താവം കേള്‍ക്കാന്‍ ക ഴിഞ്ഞ ബുധനാഴ്ചയാണ് കോടതിയില്‍ ഹാജരായത്. കുറ്റക്കാരനാണെന്നു വിധി കേട്ടതിനു ശേഷം പുറത്തിറങ്ങിയ രഞ്ജിത് അസ്വസ്ഥത പ്രകടിപ്പിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് വിഷാംശം ഉള്ളില്‍ എത്തിയതായി കണ്ടെത്തിയത്. ഒതളങ്ങ കഴിച്ചതായി ഇയാള്‍ ഡോക്ടര്‍മാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, ബുധനാഴ്ച വൈകീട്ടു തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രഞ്ജിത്തിനെ വിദഗ്ധ ചികില്‍സയ്ക്കു ശേഷം വാര്‍ഡിലേക്കു മാറ്റിയതായി ജയില്‍ സൂപ്രണ്ട് അറിയിച്ചു. കുട്ടിയുടെ മാതാവ് റാണിയാണ് കേസിലെ രണ്ടാം പ്രതി. രഞ്ജിത്തിന്റെ സുഹൃത്ത് ബേസില്‍ മൂന്നാംപ്രതിയും. കേസില്‍ മൂവരും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, ഇന്നലെ പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കാനിരിക്കുകയായിരുന്നെങ്കിലും ഈ മാസം 15ലേക്കു മാറ്റി. എറണാകുളം അഡീ. സെഷന്‍സ് കോടതി ജഡ്ജി കെ ടി നിസാര്‍ അഹ്മദാണ് കേസ് പരിഗണിക്കുന്നതു മാറ്റിവച്ചത്.
2013 ഒക്‌ടോബറിലാണ് സംഭവം. ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു റാണിയും രണ്ടു കുട്ടികളും. ഇതില്‍ മൂത്ത കുട്ടിയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയിലിലായിരിക്കെ രഞ്ജിത്തുമായി റാണി അടുപ്പത്തിലായി. ഇവരുടെ ബന്ധത്തിനു കുട്ടി തടസ്സമായതിനാല്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
കൊല നടത്തിയ ശേഷം മകളെ കാണാനില്ലെന്ന പരാതിയുമായി മാതാവ് റാണി പോലിസിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലിസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
Next Story

RELATED STORIES

Share it