നാലു ലോക്സഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്
BY kasim kzm27 April 2018 3:08 AM GMT
kasim kzm27 April 2018 3:08 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കൈരാന അടക്കം നാലു ലോക്സഭാ മണ്ഡലങ്ങളില്‍ മെയ് 28ന് ഉപതിരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ, പല്ഗര്, നാഗാലാന്‍ഡ് ലോക്സഭാ മണ്ഡലങ്ങളിലാണ് കൈരാന കൂടാതെ വോട്ടെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. ഭണ്ഡാര-ഗോണ്ടിയ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ബിജെപി നേതാവ് നാനാ പട്ടോള്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പട്ടോള്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിലാണ്. ബിജെപി എംപി ചിന്തമന്‍ വംഗയ അന്തരിച്ചതിനെ തുടര്‍ന്നാണ് പല്ഗറില് വോട്ടെടുപ്പ് അനിവാര്യമായത്. ബിജെപി നേതാവ് ഹുക്കും സിങ് അന്തരിച്ചതിനെ തുടര്‍ന്ന് കൈരാനയിലും വോട്ടെടുപ്പ് വേണ്ടിവന്നു. നിഫിയു റിയോ മുഖ്യമന്ത്രിയാവാന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് നാഗാലാന്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പഞ്ചാബിലെ ഷഹ്കോട്ട്, മേഘാലയയിലെ അമ്പട്ടി നിയമസഭാ മണ്ഡലങ്ങളിലും 28നാണ് വോട്ടെടുപ്പ്. ഉപതിരഞ്ഞെടുപ്പുകളുടെ വിജ്ഞാപനം മെയ് മൂന്നിന് പുറപ്പെടുവിക്കും.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT