നാലു ലക്ഷത്തിന്റെ പുകയില ഉല്പന്നങ്ങളും പ്ലാസ്റ്റിക്കും പിടികൂടി
BY kasim kzm6 Jan 2018 4:16 AM GMT
kasim kzm6 Jan 2018 4:16 AM GMT
വെള്ളറട: പനച്ചമൂട്ടില്‍ നടത്തിയ പോലിസ് റെയ്ഡില്‍ നാലു ലക്ഷം രൂപയിലധികം വിലപിടിപ്പുള്ള നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി. വെള്ളറട പഞ്ചായത്തിന് സമീപം വന്‍തോതില്‍ നിരോധിത പുകയില ഉല്പന്നങ്ങളും പ്ലാസ്റ്റിക് ഉല്പന്നങ്ങളും വില്പന നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. മൂന്നു ലക്ഷം രൂപയിലധികം വിലമതിക്കുന്ന പുകയില ഉല്പന്നങ്ങളും ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഒരു ടിപ്പര്‍ ലോറി നിറയെ പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടിച്ചെടുത്തു. കടകള്‍ക്ക് പിഴ ചുമത്തി. പഞ്ചായത്ത് സെക്രട്ടറി പെരുമാള്‍ പിള്ള, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ക്യൂബര്‍ട്ട്, ഷാജി, പ്രമോദ്, സിവില്‍ പോലിസ് ഓഫിസര്‍ അനീഷ് റെയ്ഡിന് നേതൃത്വം നല്കി.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT