Others

നാലു മാസത്തിനു ശേഷം യാത്രാവിമാനം ഏദനിലിറങ്ങി

നാലു മാസത്തിനു ശേഷം യാത്രാവിമാനം ഏദനിലിറങ്ങി
X
airlinesജിദ്ദ: യുദ്ധവും രാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം നാലുമാസത്തിലധികമായി അടച്ചിട്ടിരുന്ന യമനിലെ ഏദന്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രാ വിമാനമിറങ്ങി. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ യമനിയ എയര്‍വേസിന്റെ വിമാനം 150 യാത്രക്കാരുമായി ജിബൂത്തിയില്‍ നിന്നാണ് എത്തിയത്. സംഘര്‍ഷം രൂക്ഷമായതോ ടെ ജിബൂത്തിയിലേക്ക് ബോട്ടുകളില്‍ പലായനം ചെയ്തവരാണ് തിരിച്ചെത്തിയത്. വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും നിയന്ത്രണം പിടിച്ചെടുക്കുന്നതിന് ഹൂഥി വിമതരും ഔദ്യോഗിക സേനയും അവരെ പിന്തുണയ്ക്കുന്ന സഖ്യസേനയും രൂക്ഷമായ പോരാട്ടങ്ങള്‍ നടത്തിയതോടെയാണ് ഏദന്‍ വിമാനത്താവളം അടച്ചുപൂട്ടിയത്. കഴിഞ്ഞ മാസമാണ് വിമാനത്താവളത്തിന്‍രെ പൂര്‍ണ നിയന്ത്രണം ഔദ്യോഗിക സേന തിരിച്ചുപിടിച്ചത്. തുടര്‍ന്ന് യമനില്‍ സഹായങ്ങള്‍ എത്തിക്കുന്നതിനും സൈ നിക ആവശ്യങ്ങള്‍ക്കുമായി വിമാനത്താവളം ഉപയോഗിച്ചുവരികയായിരുന്നു.
Next Story

RELATED STORIES

Share it