World

നാലു ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു

ഗസാ സിറ്റി: ഗസാ അതിര്‍ത്തിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ നാലു ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു. അതിര്‍ത്തിക്കടുത്ത് പ്രതിഷേധിക്കുകയായിരുന്ന 27 വയസ്സിനടുത്തു പ്രായമുള്ള നാലു ഫലസ്തീനി യുവാക്കളാണ് വ്യത്യസ്ത സംഭവങ്ങളില്‍ വെടിയേറ്റു മരിച്ചത്. ഹമാസിന്റെ കീഴിലുള്ള ആരോഗ്യമന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്.
കൊലപാതകം ഇസ്രായേല്‍ സ്ഥിരീകരിച്ചില്ലെങ്കിലും പതിനായിരത്തോളം പ്രതിഷേധക്കാരും അതിര്‍ത്തിയില്‍ ഒരുമിച്ചുകൂടിയതായി അവര്‍ പറഞ്ഞു. മാര്‍ച്ച് 30ന് പ്രതിഷേധം തുടങ്ങിയ ശേഷം ഇതുവരെ 212 ഫലസ്തീനികളാണ് ഗസയില്‍ പട്ടാളത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it