Gulf

നാലു പതിറ്റാണ്ടിന്റെ പ്രവാസം; സി എം സുലൈമാന്‍ നാട്ടിലേക്ക് മടങ്ങുന്നു

നാലു പതിറ്റാണ്ടിന്റെ പ്രവാസം; സി എം സുലൈമാന്‍ നാട്ടിലേക്ക് മടങ്ങുന്നു
X


ദമ്മാം: നാലു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമയുടെ പ്രസിഡന്റ് നിരണം കോട്ടയ്ക്കകത്ത് സി എം സുലൈമാനും കുടുംബത്തിനും ഊഷ്മളമായ യാത്രയയപ്പു നല്‍കി. 1978 ആഗസ്തില്‍ സൗദിയിലെത്തിയ സുലൈമാന്‍ കിഴക്കന്‍ പ്രവിശ്യയിലെ ആദ്യകാല പ്രവാസികളിലൊരാളാണ്. സാമൂഹിക സാംസ്‌കാരിക രംഗത്തെ ദീര്‍ഘകാലത്തെ സജീവ പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത വിപുലമായ സൗഹൃദവലയം നാട്ടിലേക്ക് മടങ്ങുമ്പോള്‍ വലിയ സമ്പാദ്യമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. പനോരമയുടെ സ്ഥാപകാംഗവും കഴിഞ്ഞ എട്ടു വര്‍ഷമായി പ്രസിഡന്റുമാണ് സുലൈമാന്‍. വൈസ് പ്രസിഡന്റ് മാത്യു ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റോയി കുഴിക്കാല, അനില്‍ മാത്യൂസ്, ഷാജഹാന്‍, അനില്‍ കുറിച്ചിമുട്ടം, ചെറിയാന്‍ കിടങ്ങന്നൂര്‍, രാജു ജോര്‍ജ്, ബേബിച്ചന്‍ ഇലന്തൂര്‍, ജോണ്‍സണ്‍ തോമസ്, ബിനു മാമ്മന്‍, മോനച്ചന്‍ റാന്നി, ബിനു മരുതിക്കല്‍, രാധാകൃഷ്ണന്‍ ഓമല്ലൂര്‍, ബിനു ബേബി, ശ്യാമള രാധാകൃഷ്ണന്‍, ശാന്തി ബിനു, സതീഷ് മോഹന്‍, മെഹ്ബൂബ്, ജേക്കബ് മാരാമണ്‍, ഗോപകുമാര്‍, ജോസ് തോമസ്, വിനോദ് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it