kozhikode local

നാലു കിലോ കഞ്ചാവുമായി വില്‍പനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: നഗരത്തില്‍ കഞ്ചാവ് വില്‍പനക്കെത്തിയ യുവാവ് അറസ്റ്റില്‍. താമരശ്ശേരി സ്വദേശി അഷ്‌റഫ് എന്ന അമ്പായത്തോട് അഷ്‌റഫിനെ(28)യാണ് നാല് കിലോഗ്രാം കഞ്ചാവുമായി ഫറോക്ക് പോലിസ് പിടികൂടിയത്.
രാമനാട്ടുകര ബസ്റ്റാന്റ് പരിസരത്ത് നിന്ന് എസ്‌ഐ വിപിന്‍ കെ വേണുഗോപാലും കോഴിക്കോട് സിറ്റി നോര്‍ത്ത് ഷാഡോ പോലിസും ചേര്‍ന്നാണ് പിടികൂടിയത്.
സിറ്റിയിലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഷ്‌റഫിനെ നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ആറ് മാസകാലയളവില്‍ നഗരത്തില്‍ മാത്രമായി 50 കിലോഗ്രാം കഞ്ചാവ് നോര്‍ത്ത് ഷാഡോ പോലിസ് ടീം പിടികൂടിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇതുകൂടാതെ ബ്രൗണ്‍ ഷുഗര്‍, ഹാഷിഷ്, മിയാമിയാ എന്നിവയുടെ വന്‍ ശേഖരവും ഷാഡോ പോലിസിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം പിടികൂടിയിരുന്നു.
നല്ലളം സിഐ ടി പി ജേക്കബ്, ഫറോക്ക് എസ്‌ഐ വിപിന്‍ കെ വേണുഗോപാല്‍, നോര്‍ത്ത് ഷാഡോ പോലിസ് അംഗങ്ങളായ എം മുഹമ്മദ്ഷാഫി, എം സജി, കെ അഖിലേഷ് എന്നിവരും ഫറോക്ക് സ്‌റ്റേഷനിലെ എഎസ്‌ഐ മുരളി, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ലെതീഷ്, ലാലു, മനോഹരന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it