World

നാലുവര്‍ഷം കൊണ്ട് ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് നാസ; ഇനി വൈദ്യുത വിമാനവും

നാലുവര്‍ഷം  കൊണ്ട്  ലക്ഷ്യം  പൂര്‍ത്തീകരിക്കുമെന്ന്  നാസ; ഇനി വൈദ്യുത വിമാനവും
X
electric-plane-01

ന്യൂയോര്‍ക്ക്: ആകാശ വീഥികളിലൂടെ ഇനി വൈദ്യുത വിമാനങ്ങളും ചീറിപ്പറക്കും. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് വൈദ്യുതി മാത്രം ഉപയോഗഗിച്ചു പറക്കുന്ന വിമാനം നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സ് 57 എന്നു പേരിട്ട വൈദ്യുതി വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നാലു വര്‍ഷത്തിനകം നടത്തുംഒരു വിധത്തിലുള്ള മലിനീകരണവും സൃഷ്ടിക്കാത്ത വിമാനം കുറഞ്ഞ ഊര്‍ജ ഉപഭോഗവും കൂടുതല്‍ വേഗവുമുള്ളതായിരിക്കുക എന്നതാണ് നാസ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന വിമാനത്തില്‍ 14 മോട്ടോറുകളും പവര്‍ പ്രൊപ്പല്ലറുകളുമാണ് ഉണ്ടാവുക. പറന്നുയരുമ്പോഴും നിലത്തിറങ്ങുമ്പോഴും മാത്രമാണ് എല്ലാ മോട്ടോറുകളും ഉപയോഗിക്കുക. വിമാനം ഉയരത്തിലെത്തിയാല്‍ രണ്ട് മോട്ടോറുകള്‍ മാത്രമേ ആവശ്യമായി വരുകയുള്ളൂ. പാരിസ്ഥിതിക സംരക്ഷണ ഏജന്‍സിയുടെ കണക്കുപ്രകാരം അമേരിക്കയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ മൂന്നു ശതമാനവും വിമാനങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. യാത്രാ വാഹനങ്ങളുടെ കണക്കെടുത്താല്‍ മൊത്തം മലിനീകരണത്തിന്റെ 13 ശതമാനമാണ് വിമാനങ്ങളുടെ വിഹിതം. ഈ സാഹചര്യത്തിലാണ് ഒട്ടും മലിനീകരണം സൃഷ്ടിക്കാത്ത വിമാനം നിര്‍മിക്കാനുള്ള പദ്ധതിയുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി തന്നെ രംഗത്തുവന്നിട്ടുള്ളത്.
Next Story

RELATED STORIES

Share it