Kollam Local

നാലുവയസ്സുകാരിയെ പീഡിപ്പിച്ച് മുങ്ങിയയാള്‍ 14 വര്‍ഷത്തിന് ശേഷം പിടിയില്‍

കൊട്ടാരക്കര: കൊട്ടാരക്കര ആനക്കോട്ടൂരില്‍  നാല് വയസ്സുകാരിയെ  പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ റിമാന്‍ഡില്‍ കഴിയവെ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ 14 വര്‍ഷങ്ങള്‍ക്ക് ശേഷം പോലിസ് പിടികൂടി.  ആനക്കോട്ടുര്‍ സ്വദേശിയായ സനല്‍ (33) നെ ആണ് കൊല്ലം റൂറല്‍ പോലിസ് മേധാവി ബി അശോകന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് സംഘം പിടി കൂടിയത്. 2003 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പോലിസ് പിടികൂടി റിമാന്‍ഡ് ചെയ്ത പ്രതി  ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. കര്‍ണ്ണാടകത്തിലും സമീപ ജില്ലകളില്‍ തൊഴിലെടുത്ത് ഒളിച്ചു കഴിയുകയായിരുന്നു. പിടിയിലായ സനല്‍ നിരവധി അബ്കാരി കേസുകളിലും പ്രതിയാണ്. കൊട്ടാരക്കര ഡി വൈ എസ് പി ജെ ജേക്കബിന്റെ നേതൃത്യത്തില്‍  കൊട്ടാരക്കര എസ് ഐ സി കെ മനോജ്, ഷാഡോ പോലിസ് എസ് ഐ  എസ് ബിനോജ്, ഷാഡോ പോലിസ് ടീം അംഗങ്ങളായ ശിവശങ്കരപിള്ള, എ സി ഷാജഹാന്‍, ആഷിര്‍ കോഹൂര്‍, രാധാകൃഷ്ണപിള്ള, അജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ്  പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it