നാലുവയസ്സുകാരനെ പുലി കൊന്ന സംഭവംനാട്ടുകാര്‍ റോഡ് ഉപരോധിച്

ചുചാലക്കുടി: വാല്‍പ്പാറയില്‍ നാലുവയസ്സുകാരനെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാല്‍പ്പാറ പോസ്റ്റോഫിസ് റോഡ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ഇന്നലെ രാവിലെ മുതല്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തി. തങ്ങളുടെ ജീവന് മതിയായ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് റോഡ് ഉപരോധിച്ചത്. വന്യജീവികളുടെ ആക്രമണം ഒഴിവാക്കാനായി ട്രഞ്ച് കുഴിക്കുക, സൗരോര്‍ജ വേലി കെട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പിന്നീട് ഉച്ചതിരിഞ്ഞ് രണ്ടോടെബന്ധപ്പെട്ടവര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. ഡിവൈഎസ്പി സുബ്രഹ്മണ്യന്‍, തഹസില്‍ദാര്‍ ഗുണശേഖരന്‍ എന്നിവരും സ്ഥലത്തെത്തി. സുരക്ഷയ്ക്കായി വന്‍ പോലിസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. സമരത്തെ തുടര്‍ന്ന് വാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ അടച്ചിട്ടു. അതേസമയം പുലിയാക്രമണത്തില്‍ കൊല്ലപ്പെട്ട നാലുവയസ്സുകാരന്‍ സൈദുല്ലയുടെ കുടുംബത്തിനു വനംവകുപ്പ് നഷ്ടപരിഹാരമായി മൂന്നുലക്ഷം രൂപ നല്‍കും. ഇതിന്റെ ആദ്യഗഡുവായി 50,000 രൂപ നല്‍കി. വൈകീട്ട് നാലോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it