നാലുലക്ഷം പിഴ ഈടാക്കി വാഹനങ്ങള്‍ വിട്ടുനല്‍കി
BY kasim kzm15 Dec 2017 4:11 AM GMT
kasim kzm15 Dec 2017 4:11 AM GMT
വടക്കാഞ്ചേരി: സിപിഎം നേതാവും മുള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റായ അബ്ദുള്‍സലാമും സഹോദരനും അനധികൃതമായി നടത്തിയ ക്വാറിയും വാഹനങ്ങളും തൃശൂര്‍ സബ്കലക്ടര്‍ രേണുരാജ് പിടികൂടിയ സംഭവത്തില്‍ നാല് ലക്ഷത്തി മുപ്പത്തി അയ്യായ്യിരം രൂപ പിഴ ഈടാക്കി. 11 ടിപ്പര്‍ലോറി, മൂന്ന് എസ്കവേറ്റര്‍, മൂന്ന് ഹിറ്റാച്ചി, ഒരു 407 ലോറി ഉള്‍പ്പെടെ 18 വാഹനങ്ങളാണ് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 17 വാഹനങ്ങള്‍ക്ക് 25000 രൂപ വീതവും 407 ലോറിക്ക് 1000രൂപ പിഴയുമാണ് ഇടാക്കിയത്. ആര്‍ഡിഒ ഓഫീസില്‍ പിഴ അടച്ചതിനെതുടര്‍ന്ന് ജിയോളജി വകുപ്പിന്റെയും ആര്‍ഡിഓയുടെയും ഉത്തരവ് പ്രകാരം വടക്കാഞ്ചേരി പോലിസ് വാഹനങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റും സഹോദരനുമുള്‍പ്പെടെ ആറുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതായും ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവ് ലഭിച്ചാല്‍ അറസ്റ്റ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും വടക്കാഞ്ചേരി എസ്ഐ പറഞ്ഞു.പുതിയ കാന ഇടിഞ്ഞുവീണുപുന്നയൂര്ക്കുളം: വടുതല വട്ടംപാടം സെന്ററില്‍ പുതുതായി നിര്‍മ്മിച്ച കാന ഇടിഞ്ഞു വീണു. നിര്‍മ്മാണത്തിലെ കൃത്രിമം മൂലമാണ് കാനയിടിയാന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കോടികള്‍ ചിലവിട്ട പദ്ധതിയില്‍ ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളി നടത്തുന്നതായും നേരത്തെ നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ടായിരുന്നു. ഏറ്റവും കുടുതല്‍ വെള്ളക്കെട്ടുള്ള കൊച്ചന്നൂരിനെ ഒഴിവാക്കിയതിലും പ്രതിക്ഷേധമുണ്ടായിരുന്നു. വിവരമറിഞ്ഞ് കരാറുകാര്‍ സ്ഥലത്തെത്തി എസ്കവേറ്റര്‍ ഉപയോഗിച്ച് ഇടിഞ്ഞ കാനയുടെ ഭാഗങ്ങള്‍ നീക്കം ചെയ്തു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT