നാലുപേരെ സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: മൂന്ന് ഹൈക്കോടതി ചീഫ്ജസ്റ്റിസുമാരെയും മുതിര്‍ന്ന അഭിഭാഷകനെയും സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ഉയര്‍ന്ന കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം സുപ്രിംകോടതി റദ്ദാക്കിയശേഷം ആദ്യമായാണ് കൊളീജിയം ജഡ്ജിമാരുടെ നിയമന ശുപാര്‍ശ നടത്തുന്നത്.
മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി എ എം ഖാന്‍വില്‍ക്കര്‍, അലഹബാദ് ഹൈക്കോടതി ജഡ്ജി ഡി വൈ ചന്ദ്രചൂഡ്, കേരള ഹൈക്കോടതി ജഡ്ജി അശോക് ഭൂഷണ്‍, മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ എന്‍ നാഗേശ്വരറാവു എന്നിവരെയാണ് ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള കൊളീജിയം പരമോന്നത കോടതിയില്‍ ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്.
സുപ്രിംകോടതിയില്‍ ചീഫ്ജസ്റ്റിസടക്കം 31 ജഡ്ജിമാരുടെ തസ്തികയ്ക്ക് അംഗീകാരമുണ്ടെങ്കിലും ഇപ്പോള്‍ 25 ജഡ്ജിമാരാണുള്ളത്. ഈ സാഹചര്യത്തിലാണ് നാലു ജഡ്ജിമാരെ ശുപാര്‍ശ ചെയ്തത്.
2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സുപ്രിംകോടതി ജഡ്ജിയായി നിയമിതനാവുന്ന നാലാമത്തെ അഭിഭാഷകനാണ് നാഗേശ്വരരാവു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരാവുന്ന അഭിഭാഷകനാണിദ്ദേഹം.
Next Story

RELATED STORIES

Share it