നാലിടത്ത് ജയിച്ചാല്‍ രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടും: എന്‍സിപി
BY Sumeera SMR27 April 2016 8:05 PM GMT
Sumeera SMR27 April 2016 8:05 PM GMT
കൊച്ചി: മല്‍സരിക്കുന്ന നാല് സീറ്റിലും വിജയിച്ചാല്‍ എന്‍സിപി രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു വകുപ്പ് തന്നാലും സ്വീകരിക്കും. വി എസ് അച്യുതാനന്ദനും പിണറായി വിജയനും ഇരുമെയ്യാണെങ്കിലും ഒരേ കരളാണെന്നും ഇവരെ ഒരു ശക്തിക്കും വേര്‍പിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി മുഖ്യമന്ത്രിയാവാന്‍ വി എസ് വഴിമാറിക്കൊടുക്കണമെന്ന നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ വാക്കുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതിനൊക്കെ തലവരകൂടിവേണമെന്നായിരുന്നു മറുപടി. വിജയന്മാര്‍ക്ക് മോശം കാലമല്ലെന്നും സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതില്‍ കോണ്‍ഗ്രസ് പല മണ്ഡലങ്ങളിലും പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT