kannur local

നാലാം തവണയും ഷോട്ട്പുട്ടില്‍ അര്‍ഷാന

കണ്ണൂര്‍: തുടര്‍ച്ചയായ നാലാം തവണയും ഷോട്ട്പുട്ടില്‍ റെക്കോഡ് ഉള്‍പ്പെടെ തന്റെ പേരില്‍ കുറിച്ചാണ് വി വി അര്‍ഷാനയുടെ സ്വര്‍ണനേട്ടം. കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍നിന്ന് എട്ടാംക്ലാസ് മുതല്‍ അര്‍ഷാന ഷോട്ട്പുട്ടില്‍ താരമായിരുന്നു.
പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായതോടെ സീനിയര്‍ വിഭാഗത്തിലാണ് സ്വര്‍ണത്തിനൊപ്പം റെക്കോഡും സ്വന്തമാക്കിയത്. 2010ല്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ സി സി പ്രിയ സ്ഥാപിച്ച 8.41 മീറ്റര്‍ റെക്കോഡ് 9.17 മീറ്റര്‍ എറിഞ്ഞാണ് മറികടന്നത്.
കഴിഞ്ഞ വര്‍ഷവും 9.17 മീറ്റര്‍ എറിഞ്ഞ് ജൂനിയര്‍ വിഭാഗത്തില്‍ റെക്കോഡ് നേടിയിരുന്നു. കൂടാതെ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും ഹാമര്‍ത്രോയില്‍ അഞ്ചാം സ്ഥാനവും നേടി. ഇത്തവണയും ഹാമര്‍ത്രോയില്‍ മല്‍സരിക്കുന്നുണ്ട്. മാതമംഗലത്തെ വാഴവളപ്പില്‍ ഇബ്രാഹിം-കുല്‍സു ദമ്പതികളുടെ മകളാണ്.
Next Story

RELATED STORIES

Share it