Sports

നാലാം ജയം തേടി ഗുജറാത്ത് സണ്‍റൈസേഴ്‌സിനെതിരേ

രാജ്‌കോട്ട്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഏക മല്‍സരത്തില്‍ പുതുമുഖ ടീമായ ഗുജറാത്ത് ലയണ്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എതിരിടും. തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് സുരേഷ് റെയ്‌നയുടെ കീഴില്‍ ഗുജറാത്ത് കളത്തിലിറങ്ങുന്നത്.
കളിച്ച മൂന്നു മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടിയ സിംഹക്കൂട്ടം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇത്രയും പോയിന്റുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് പട്ടികയില്‍ തലപ്പത്ത്. ഗുജറാത്തിനേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ച കൊല്‍ക്കത്തയ്ക്ക് നെറ്റ്‌റണ്‍റൈറ്റിന്റെ പിന്‍ബലത്തിലാണ് ഒന്നാംസ്ഥാനത്തെത്തിയത്.
അതേസമയം, നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചതിനു ശേഷമാണ് ഡേവിഡ് വാര്‍ണറുടെ കീഴില്‍ സണ്‍റൈസേഴ്‌സ് രാജ്‌കോട്ടിലെത്തുന്നത്.
കളിച്ച മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് സണ്‍റൈസേഴ്‌സിന് ജയിക്കാനായത്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ്. മികച്ച ഫോമില്‍ കളിക്കുന്ന ഗുജറാത്തിനെ പിടിച്ചുക്കെട്ടുകയെന്നത് സണ്‍റൈസേഴ്‌സിന് കടുത്ത വെല്ലുവിളിയായിരിക്കും.
Next Story

RELATED STORIES

Share it