Pathanamthitta local

നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവല്ല: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായുള്ള പരാതിയിന്മേല്‍ ഓട്ടോ െ്രെഡവര്‍ അറസ്റ്റിലായി. വള്ളംകളം കൊച്ചിത്രയില്‍ ബിനു എന്നു വിളിക്കുന്ന ഷാജിയെ (44) ആണ് തിരുവല്ല പോലിസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.
2017 ജൂണ്‍ 15 മുതല്‍ 2018 മാര്‍ച്ച് ഒമ്പതു വരെ വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ എത്തിക്കുന്നതും, തിരികെ വീട്ടില്‍ എത്തിക്കുന്നതും ഷാജി ആയിരുന്നു. ഈ കാലയളവില്‍ ഓട്ടോയില്‍ വച്ച് കുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതി.
കുട്ടിയെ െ്രെഡവര്‍ സീറ്റിലിരുത്തി ഓട്ടോയില്‍ കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട കുട്ടിയുടെ ബന്ധുവായ സ്ത്രീ കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്.
രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരേയും, സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും അറിയിക്കുയായിരുന്നു.
Next Story

RELATED STORIES

Share it