നാലാം ക്ലാസുകാരിക്ക് പീഡനം; അമ്മയും കാമുകനും അറസ്റ്റില്‍

പത്തനംതിട്ട: നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയെയും കാമുകനെയും പത്തനംതിട്ട സിഐ എ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. ഒമ്പതുവയസ്സുകാരിയെ ഒരുവര്‍ഷമായി പീഡിപ്പിച്ച ചെന്നീര്‍ക്കര പ്രക്കാനം തോട്ടുപുറം കാന്തക്കുന്നില്‍ വീട്ടില്‍ ജിന്‍സ് (33), ഇയാള്‍ക്ക് ഒത്താശ ചെയ്തുകൊടുത്ത കുട്ടിയുടെ മാതാവായ 29കാരിയുമാണ് അറസ്റ്റിലായത്.
ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതി ഒരുവര്‍ഷത്തിലധികമായി ജിന്‍സിനെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പീഡനം വര്‍ധിച്ചതോടെ അമ്മയോട് വിവരം പറഞ്ഞിട്ടും പ്രതികരിച്ചില്ലെന്ന് കുട്ടി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
അടുത്ത ബന്ധുവായ സ്ത്രീയെ കുട്ടി വിവരം അറിയിച്ചതോടെ അവര്‍ അധ്യാപികയെ വിവരം ധരിപ്പിക്കുകയും പോലിസിന്റെ സഹായംതേടുകയുമായിരുന്നു. പിടിയിലായ ജിന്‍സ് വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ അച്ഛനുമാണ്. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it