നാലാംപ്രതിയെ എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ നാലാംപ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ പള്ളിയകത്തു ഷെഫീഖിനെയാണു കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി കൗസര്‍ എടപഗത്ത് റിമാന്‍ഡ് ചെയ്തത്. കേസിന്റെ തുടക്കം മുതല്‍ തന്നെ ഇയാള്‍ ഒളിവിലായിരുന്നു.
റിയാദില്‍ നിന്നു വിമാനമാര്‍ഗം ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇയാളെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തു ഡല്‍ഹി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നു ട്രാന്‍സിറ്റ് വാറണ്ടില്‍ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് മുഖം മറച്ചാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.
പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ സമര്‍പ്പിക്കും. കേസിലെ മറ്റു പ്രതികളായ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേയുള്ള വിചാരണാ നടപടികള്‍ എന്‍ഐഎ പ്രത്യേക കോടതിയില്‍ പുതിയ ജഡ്ജി ചുമതലയേല്‍ക്കുന്ന മുറക്ക് ആരംഭിക്കും..
Next Story

RELATED STORIES

Share it