ബിഹാര്‍ : നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്
BY Sumeera SMR1 Nov 2015 4:07 AM GMT
Sumeera SMR1 Nov 2015 4:07 AM GMT
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. 55 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. മുസഫര്‍പുര്‍, പൂര്‍വ ചമ്പാരന്‍, സീതാമര്‍ഹി, ഷയോഹര്, ഗോപാല്‍ഗഞ്ച്, സിവാന്‍ എന്നീ ജില്ലകളിലാണ് ഈ മണ്ഡലങ്ങള്‍. 2010ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതില്‍ 26 സീറ്റ് നേടിയത് ബിജെപിയായിരുന്നു. അന്ന് ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ജെഡിയുവിന് 24 സീറ്റ് ലഭിച്ചു. രണ്ടു സീറ്റില്‍ ആര്‍ജെഡിയും മൂന്നു സീറ്റില്‍ സ്വതന്ത്രരും ജയിച്ചു. ഇത്തവണ രാഷ്ട്രീയചിത്രം മാറിയിട്ടുണ്ട്. ആര്‍ജെഡി 26 മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നു. ജെഡിയു 21 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി. മറുവശത്ത് എന്‍ഡിഎ പക്ഷത്ത് 42 സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികളുണ്ട്. എല്‍ജെപി അഞ്ചു സീറ്റിലും മത്സരിക്കുന്നു. നാലാം ഘട്ടത്തില്‍ 776 സ്ഥാനാര്‍ഥികളാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ഇതില്‍ 57 പേര് സ്ത്രീകളാണ്. അവസാനഘട്ട വോട്ടെടുപ്പ് നവംബര്‍ 5നാണ്. നവംബര്‍ 8നാണ് വോട്ടെണ്ണല്‍.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT