ernakulam local

നാലരവയസ്സുള്ള ബാലികയെ പീഡിപ്പിച്ചു; അയല്‍വാസി ഒളിവില്‍

കാലടി: നാലരവയസ്സുള്ള ബാലികയെ പീഡിപ്പിച്ച അയല്‍വാസി ഒളിവില്‍. മഞ്ഞപ്ര ആക്കുന്ന് സ്വദേശി അനൂപ്(22)ആണ് ബാലികയെ പീഡനത്തിനു വിധേയമാക്കിയത്.
കുട്ടിയെ മിഠായി നല്‍കാമെന്നു പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അസ്വസ്ഥതകണ്ട് തിരക്കിയ വീട്ടുകാരോട് കുട്ടി വിവരം പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കാലടി പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ശനിയാഴ്ചയാണ് സംഭവമുണ്ടായത്. അയല്‍വാസിയായതിനാല്‍ കുട്ടി ഇയാളുടെ വീട്ടില്‍ പലപ്പോഴും വന്നുപോവുക പതിവാണ്.
വിവരമറിഞ്ഞശേഷം കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് കാലടി പോലിസ് പറഞ്ഞു. യുകെജി വിദ്യാര്‍ഥിനിയായ കുട്ടിയാണ് പീഡനത്തിനിരയായത്.
Next Story

RELATED STORIES

Share it