kannur local

നാലംഗ കുടുംബത്തിന്റെ ദയനീയതയുമായി കലക്്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്



കണ്ണൂര്‍: നാലംഗ കുടുംബത്തിന്റെ ദയനീയത വരച്ചുകാട്ടി ജില്ലാ കലക്്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രം സഹിതമുള്ള വിവരങ്ങള്‍ ജില്ലാ കലക്്ടര്‍ മീര്‍ മുഹമ്മദലി ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം സഹായ പ്രവാഹവും വന്‍ പ്രതികരണവും. അസിസ്റ്റന്റ് കലക്്ടര്‍ ആസിഫ് കെ യൂസുഫിന്റെ വരികളാണ് ജില്ലാ കലക്്ടര്‍ പങ്കുവച്ചത്. നിരവധി പേര്‍ ഇതു കണ്ടതോടെ സഹായധനം ബാങ്ക് അക്കൗണ്ടിലേക്കു നല്‍കുകയും പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്കു 1.23നാണു ഫേസ്ബുക്ക് പേജില്‍ രണ്ടുചിത്രങ്ങളുള്‍പ്പെടെയുള്ള പോസ്റ്റിട്ടത്. ഇന്നലെ രാത്രി എട്ടരയ്ക്കുള്ളില്‍ തന്നെ 98 പേര്‍ ഇത് ഷെയര്‍ ചെയ്യുകയും 200 പേര്‍ കമ്മന്റിടുകയും ചെയ്തു. കണ്ണൂരിലെ ജനകീയ കലക്്ടറുടെ ഇടപെടലിനെ അഭിനന്ദിക്കുന്നതിനൊപ്പം ആവശ്യമായ സഹകരണവും പലരും ചെയ്യുന്നുണ്ട്.  കുടുംബാംഗങ്ങളുടെ ചിത്രമോ പേരുവിവരങ്ങളോ പരസ്യപ്പെടുത്താതെയാണു പോസ്റ്റിട്ടിട്ടുണ്ട്. കുടുംബത്തിന്റെ അഭിമാനത്തിനു ക്ഷതം സംഭവിക്കേണ്ടെന്നു കരുതിയാവാം ഇങ്ങനെ ചെയ്തതെന്നാണു നിഗമനം. കണ്ണൂരിന്റെ ഉള്‍നാടന്‍ പ്രദേശത്തൊരിടത്ത് അച്ഛനും അമ്മയും മകളും കൊച്ചുമകളും അടങ്ങിയ ഒരു കുടുംബം എന്നാണു പോസ്റ്റിന്റെ തുടക്കം. അവരുടെ കഷ്ടത നിറഞ്ഞ ജീവിതം അവിടെ സ്ഥല പരിശോധനയ്ക്ക് പോയ ഞങ്ങളുടെ ഓഫിസര്‍മാരുടെ ശ്രദ്ധയില്‍പെടുകയുണ്ടായി.  നാലുപേര്‍ ഒരു കുഞ്ഞ് ഷെഡില്‍ അവരുടെ പണിപൂര്‍ത്തിയാവാത്ത മേല്‍ക്കൂരയില്ലാത്ത വീടിന് തൊട്ടരികെ വര്‍ഷങ്ങളാ യി ജീവിക്കുന്നു. ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം എന്നത് അവരുടെ വീടിന്റെ പണിപൂര്‍ത്തിയാക്കി അവര്‍ക്ക് അന്തസ്സായൊരു ജീവിത സൗകര്യം ഒരുക്കിക്കൊടുക്കുക എന്നതാണ്. നമുക്കത് നേടിക്കൊടുക്കാനാവും, 2.2 ലക്ഷം രൂപയുണ്ടെങ്കില്‍. മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കാനുള്ള ചുറ്റുപാട് നമുക്കെല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. എന്നാല്‍ അങ്ങനെ സഹായിക്കാന്‍ മാത്രമുള്ള സാമ്പത്തിക ചുറ്റുപാടുള്ളവര്‍ ദയവുചെയ്ത് താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍: 9446002243.  നിര്‍മിതി കേന്ദ്രയുടെ മെംബര്‍ സെക്രട്ടറിയുടെ അക്കൗണ്ട് നമ്പറും കൊടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 10618536876, ഐഎഫ്എസ്സി കോഡ്: ടആകച0000926, ബാങ്ക് ബ്രാഞ്ച്: തലശ്ശേരി മെയിന്‍. പോസ്റ്റ് വാട്‌സ് ആപ് പോലുള്ള സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ കുടുംബത്തിനു താങ്ങാവാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് കലക്്ടറും അസിസ്റ്റന്റ് കലക്്ടറും.
Next Story

RELATED STORIES

Share it