നാറാത്ത് കേസ്: എന്‍ഐഎ നീക്കം അപകടകരം- പോപുലര്‍ ഫ്രണ്ട്

കണ്ണൂര്‍: നാറാത്ത് കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള എന്‍ഐഎയുടെ നീക്കം നീതിന്യായ വ്യവസ്ഥയ്ക്ക് വെല്ലുവിളിയും അപകടകരവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ജനവാസ കേന്ദ്രത്തിലെ കെട്ടിടത്തില്‍ യോഗ പരിശീലനത്തിലേര്‍പ്പെട്ട യുവാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച അന്വേഷണസംഘത്തിന്റെ വാദങ്ങള്‍ ദുര്‍ബലപ്പെട്ടപ്പോള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുകയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിധത്തില്‍ മാപ്പുസാക്ഷികളെ സൃഷ്ടിച്ചും സാക്ഷികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും നിരപരാധികളെ കാലങ്ങളോളം വേട്ടയാടാനാണ് എന്‍ഐഎ ശ്രമിക്കുന്നത്. കേസിലെ സാക്ഷിയായ എംഎസ്എഫ് പ്രവര്‍ത്തകന്‍ ജാബിറിനെ തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. നാറാത്തെ കെട്ടിടത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ താമസിക്കുന്ന ആര്‍എസ്എസ് നേതാക്കളെ വരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പോലിസിന്റെയും എന്‍ഐഎയുടെയും ഗൂഢാലോചന വെളിവാക്കുന്നതാണ്.
തങ്ങള്‍ക്കു വഴങ്ങില്ലെന്നു തോന്നുന്നവരെ കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി നീതിപീഠത്തെ പോലും തെറ്റിദ്ധരിപ്പിക്കാനാണു ശ്രമിക്കുന്നത്. സത്യസന്ധമായി അന്വേഷണം നടന്നാല്‍ തങ്ങളുടെ ഗൂഢാലോചന പൊളിയുമെന്ന് ഉറപ്പായതോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ഇതിനെതിരേ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ജില്ലാ പ്രസിഡന്റ് വി ബഷീര്‍, സെക്രട്ടറിമാരായ എന്‍ പി ഷക്കീല്‍, പി കെ ത്വാഹ തങ്ങള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it