kozhikode local

നാറാത്ത് കേസിലെ വിധി നിയമവ്യവസ്ഥയ്‌ക്കേറ്റ കളങ്കമെന്ന് കാംപസ് ഫ്രണ്ട്

കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പ്രദേശത്ത് ഓഫീസ് കെട്ടിടത്തില്‍ യോഗ പരിശീലിക്കുകയായിരുന്ന 21യുവാക്കളെ അഞ്ചു മുതല്‍ ഏഴ് വര്‍ഷം വരെ തടവിനു ശിക്ഷിച്ച എന്‍ഐഎ കോടതി വിധി നിരാശാ ജനകമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍സെക്രട്ടറി ടി അബ്ദുല്‍ നാസര്‍ പ്രസ്താവനയില്‍ പറഞ്ഞു.
രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും തെളിവുകള്‍ ദുര്‍ബലവും കെട്ടിച്ചമച്ചതാണെന്നും വ്യക്തമായിട്ടും പൊതുബോധം ഉയര്‍ത്തിയ മുസ്‌ലിം വിരുദ്ധ പ്രചരണത്തില്‍ കോടതിയും വീണിരിക്കുന്നുവെന്നാണ് ഈ വിധി വ്യക്തമാക്കുന്നത്.—നിക്ഷിപ്ത താല്‍പര്യങ്ങളുടെ ഫലമായി നീതി നിഷേധത്തിനു ഇരയാകുമ്പോള്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ കോടതികളാണ്. അടുത്തിടെ എന്‍ഐഎ കോടതിയില്‍ നിന്നും ഉണ്ടായിട്ടുള്ള വിധികളൊക്കെ കോടതിയുടെ സത്യസന്ധത സംശയിക്കുന്ന തരത്തിലുള്ളതാണ്.—
ഇല്ലാത്ത മുസ്‌ലിം ഭീതിയുടെ വര്‍ഗീയ പ്രചാരണത്തില്‍ കോടതിയും പക്ഷം പിടിക്കുന്നത് നമ്മുടെ ജനാധിപത്യ സങ്കല്‍പങ്ങള്‍ക്ക് കളങ്കം വരുത്തും. നിരപരാധികളെന്ന് ബോധ്യമായിട്ടും അവരെ വെറുതെ വിടാതിരിക്കാന്‍ ഏതു തരത്തിലുള്ള ഇടപെടലാണു നടന്നിട്ടുള്ളത് എന്ന് പോലും സംശയിക്കുകയാണു.—
ജനാധിപത്യം അസ്തമിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്താനും നീതി തകര്‍ന്ന് പോയിട്ടില്ലെന്ന് വെളിപ്പെടുത്താനും കോടതികളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നാണ് ഈ വിധി വ്യക്തമാക്കുന്നത്.—
അന്യാമായി തടവിനു വിധിക്കപ്പെട്ട നാറാത്തെ യുവാക്കളോട് ഐക്യദാര്‍ഢ്യപ്പെടേണ്ട സമയമാണിതെന്നും അബ്ദുല്‍ നാസര്‍ കൂട്ടിചേര്‍ത്തു.
Next Story

RELATED STORIES

Share it