നാറാണത്ത് ഭ്രാന്തന്റെ ഐതിഹ്യ ഭൂമികയിലൂടെ കവികളുടെ യാത്ര

പട്ടാമ്പി: നാറാണത്ത് ഭ്രാന്തന്റെ ഐതിഹ്യ ഭൂമികയിലൂടെ കവികളുടെ കൂട്ടായ്മ യാത്ര തിരിച്ചു. കേരളക്കരയെ ഏറെ ചിന്തിപ്പിക്കുകയും അന്വേഷണ കൗതുകവുമാക്കിയ നാറാണത്തുഭ്രാന്തന്‍ എന്ന കവിതയുടെ മുപ്പത് വര്‍ഷത്തിന്റെ മധുരിക്കുന്ന ഓര്‍മകളുമായാണ് കവി വി മധുസൂദനന്‍നായരും കൂട്ടുകാരും നാറാണത്ത് ഭ്രാന്തന്റെ കാലടി സ്പശമേറ്റ ഭൂമികയിലൂടെ യാത്രയായത്.
വാണിയംകുളത്തെ വാടികയില്‍ നിന്നാരംഭിക്കുന്നതിനു മുന്നോടിയായി രാജീവും അത്തിപ്പറ്റ രവിയും ചേര്‍ന്ന് നാറാണത്ത് ഭ്രാന്തന്റെ ഐതിഹ്യങ്ങളെ കഥകളിയുടെ രൂപഭംഗിയിലേക്ക് ആവാഹിച്ച് അവതരിപ്പിച്ചതോടെ യാത്രയ്ക്ക് തുടക്കമായി.
രജിത നരിപ്പറ്റ ഒഎന്‍വിയുടെ പ്രസിദ്ധമായ സരയുവിലേക്ക് എന്ന കവിതയുടെ നൃത്താവിഷ്‌കാരം നടത്തി. തുടര്‍ന്ന് ആദ്യ സന്ദര്‍ശന കേന്ദ്രമായ വരിക്കാശേരി മനയില്‍ അവതരിപ്പിച്ചു. ഭാരതപ്പുഴയുടെ ഗ്രാമാന്തരങ്ങളും നാറാണത്തു ഭ്രാന്തന്റെ തായ്‌വഴികളുമുളള മേഴത്തൂരും തൃത്താലയും വെളളിയാങ്കല്ലും പാക്കനാരുടെ കാഞ്ഞിരമരവും കടന്ന്‌നാറാണത്ത്ഭ്രാന്തന്റെ ഭൂമികയായ രായിരനെല്ലൂര്‍ മലകയറി. പ്രതിമയുടെ സമക്ഷം മുപ്പത് വര്‍ഷം മുമ്പ് രചിച്ച ആ കവിത കവി മധുസൂദനന്‍ നായര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആലപിച്ചു.
Next Story

RELATED STORIES

Share it