kozhikode local

നാരായണന്‍ നായരുടെ കുടുംബത്തിന് സ്വപ്‌നഭവനം യാഥാര്‍ഥ്യമാക്കി ഇബ്രാഹിം കുട്ടി

കോഴിക്കോട്: അസഹിഷ്ണ ുതയും മതസ്പര്‍ദ്ദകളും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്ത് കടിയങ്ങാട് എടവനക്കണ്ടി മീത്തല്‍ നാരായണന്‍ നായരുടെ കുടുംബത്തിന് വീട് വച്ചു നല്‍കി ജീവകാരുണ്യ പ്രവര്‍ത്തകര്‍ സി എച്ച് ഇബ്‌റാഹീം കുട്ടി വീണ്ടും മാതൃകയാവുകയാണ്.
ഒരു വ്യാഴവട്ടക്കാലം കീറതുണികളും ചാക്കുകളും മറച്ചുള്ള കൊച്ചു കൂരയില്‍ തന്റെ കുട്ടികളോടൊന്നിച്ച് കഴിയുകയായിരുന്നു നാരായണന്‍. നിത്യവൃത്തിക്ക് കൂലിപ്പണിയും.
മൃഗങ്ങളില്‍ നിന്നും സാമൂഹികദ്രോഹികളില്‍ നിന്നും അക്രമം ഉണ്ടാകാമെന്ന ഭയത്തോടെയുള്ള ജീവിതം.
ഇതറിഞ്ഞെത്തിയ ഇബ്‌റാഹിം കുട്ടി നാരായണന് വീട് വച്ചു നല്‍കാമെന്ന ഉറപ്പ് നല്‍കി. ഇതിന് മുമ്പ് മറ്റൊരാള്‍ക്കും വീട് വച്ചു കൊടുത്തിട്ടുണ്ട്.
എല്ലാ മത വിഭാഗക്കാര്‍ക്കും വായിക്കാനും പഠിക്കാനും കടിയങ്ങാട് പള്ളിയില്‍ സാംസ്‌കാരിക കേന്ദ്രം പണിയിച്ചിട്ടുമുണ്ട് ഇബ്‌റാഹിം കുട്ടി.
നാരായണന്‍ നായര്‍ക്കും കുടുംബത്തിനുമുള്ള വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കി. സാമൂഹ്യ നീതി മന്ത്രി ഡോ. എം കെ രാഘവന്‍ എം പി, പി വി ഗംഗാധരന്‍, കെ സി അബു, പി ടി നിസാര്‍, എം വി കുഞ്ഞാമു, ആറ്റക്കോയ പള്ളിക്കണ്ടി, സി ഇ ചാക്കുണ്ണി, ദാമോദരന്‍ താക്കോല്‍ദാന ചടങ്ങില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it